19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 6, 2024
August 7, 2023
July 11, 2023
May 9, 2023
May 4, 2023
March 20, 2023
January 8, 2023
December 30, 2022
December 30, 2022
November 27, 2022

വനിതാ ലീഗ് ഫുട്ബോൾ: ബാസ്കോയെ തറപറ്റിച്ച് ഗോകുലം

Janayugom Webdesk
കോഴിക്കോട്
September 6, 2022 8:48 pm

കോഴിക്കോട് കോർപ്പറേഷൻ ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ ലീഗ് ഫുട്ബോൾ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് ഗോകുലം കേരള എഫ് സി, ബാസ്കോ എഫ് സിയെ തറപറ്റിച്ചു. ഗോകുലത്തിന്റെ 10-ാം നമ്പർ വിവിയൻ കൊനെഡു അഡ്ജെയ 23,51 മിനിറ്റുകളിലായി രണ്ടു ഗോളുകൾ നേടി. 71-ാം മിനിറ്റിൽ 19-ാം നമ്പർ ഹർമിലൻ കൗറിന്റെ മറ്റൊരു ഗോൾ കൂടി. (3–0). സെക്കന്റ് ഹാഫിൽ മഴയിലാണ് കളി മുന്നേറിയത്. ഗോകുലത്തിന്റെ മികവിൽ തികച്ചും ഏകപക്ഷീയമായിരുന്നു മത്സരം. ഗോകുലത്തിന്റെ പ്രതിരോധനിര ഭേദിച്ച് മുന്നേറാൻ ബാസ്കോയ്ക്കായില്ല. സെപ്തംബർ 11നാണ് അടുത്ത മത്സരം. എമിറേറ്റ്സ് എഫ് സിയും ഗോകുലം കേരള എഫ് സിയുമാണ് അന്ന് ഏറ്റുമുട്ടുക. 

Eng­lish Sum­ma­ry: Wom­en’s League Foot­ball: Goku­lam thrash­es Basco

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.