വനിതാ സംവരണം സംബന്ധിച്ച് ദേശീയ മഹിളാ ഫെഡറേഷന്‍ (എന്‍എഫ്ഐഡബ്ല്യു) ജനറല്‍ സെക്രട്ടറി ആനി രാജയുടെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സുപ്രീം കോടതി നോട്ടീസയച്ചു. സിപിഐ, സിപിഐ(എം), കോണ്‍ഗ്രസ്, ബിജെപി ഉള്‍പ്പെടെ 10 കക്ഷികള്‍ക്കാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ബില്‍ 1996ല്‍ സിപിഐ എംപി ഗീതാ മുഖര്‍ജിയാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അംഗീകരിക്കണമെന്ന് സിപിഐയും മഹിളാ ഫെഡറേഷനുമടക്കം നിരന്തരം ആവശ്യപ്പെടുന്നതുമാണ്. രാജ്യസഭ ബില്‍ പാസാക്കിയെങ്കിലും ലോക്‌സഭ ഇതുവരെ പരിഗണിച്ചിട്ടില്ല.
English Summary: Women’s reservation: Notice on NFIW petition
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.