22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024

വനിതാ ‌ലോകകപ്പ്; ന്യൂഡിലന്‍ഡിനെ നേരിടാന്‍ ഇന്ത്യ നാളെ ഇറങ്ങും

Janayugom Webdesk
March 9, 2022 10:49 am

വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ രണ്ടാം വിജയം നേടിയ ഇന്ത്യ ന്യൂഡിലന്‍ഡിനെതിരെ നാളെ ഇറങ്ങും. ഹാമിൽട്ടണിലെ സെഡോൺ പാർക്കിൽ നാളെ രാവിലെ 6:30നാണ് മത്സരം നടക്കുന്നത്. ആദ്യ മത്സരത്തിൽ പാകിസ്ഥാനെ തകർത്ത മിതാലിയും സംഘവും വളരെ ആത്മവിശ്വാസത്തിലാണ്. മത്സരത്തിൽ മുൻ നിര ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകർന്നടിഞ്ഞപ്പോൾ നങ്കൂരമിട്ട് കളിച്ച് രക്ഷകരായത് സ്നേഹ് റാണയും പൂജ വസ്ട്രാക്കറുമാണ്.

രാജേശ്വരി ഗെയ്ക്ക് വാദും ജൂലൻ ഗോസ്വാമിയും അടങ്ങുന്ന ബോളിംഗ് നിര തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്ടന്‍ മിതാലി രാജും വൈസ് ക്യാപ്ടൻ ഹർമൻ പ്രീതും വെടിക്കെട്ട് ബാറ്റർ ഷഫാലി വെർമയും ഫോം വീണ്ടെടുത്താൽ ഇന്ത്യക്ക് ആശങ്ക വേണ്ട. ആതിഥേയരായ ന്യൂസിലൻഡിനെതിരെയുള്ള മത്സരം ഇന്ത്യൻ ടീമിന് അഗ്നി പരീക്ഷയാകും. സൂസി ബെയിറ്റ്സാണ് കീവീസ് ടീമിലെ സൂപ്പർ ബാറ്റർ. അമേലിയ കെർ, ക്യാപ്ടൻ സോഫി ഡിവൈൻ എന്നിവരും ഫോമിലാണ്. ഒപ്പം തന്നെ മൂർച്ചയേറിയ ബോളിംഗ് നിരയും ആതിഥേയ ടീമിനുള്ളില്‍ ഉണ്ട്.

ഉദ്ഘാടന മത്സരത്തിൽ വിൻഡീസിനോട് മൂന്ന് റൺസിന് തോറ്റ ന്യൂസിലൻഡ് ബംഗ്ലാദേശിനെ തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയ്ക്കെതിരെ ഇറങ്ങുന്നത്. നേർക്ക് നേർ പോരാട്ടങ്ങളിലെ മേൽക്കൈ ആതിഥേയർക്ക് മാനസികമായി മുൻതൂക്കം നൽകുന്നതാണ്.
2017 ലോകകപ്പിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 265 റൺസാണ് ന്യൂസിലൻഡിനെതിരെ ഇന്ത്യയുടെ നേടിയ ഉയര്‍ന്ന സ്കോര്‍.

Eng­lish Sum­ma­ry: Wom­en’s World Cup; India will take on New Zealand tomorrow
You may also like this video

TOP NEWS

November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.