3 May 2024, Friday

കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി; റോഡ് നിര്‍മ്മാണം തടഞ്ഞ് നാട്ടുകാ‍ര്‍

Janayugom Webdesk
പത്തനംതിട്ട
January 17, 2023 6:39 pm

പത്തനംതിട്ട റാന്നിയിൽ ഇരുമ്പ് കമ്പിക്ക് പകരം മരത്തടി ഉപയോഗിച്ച് കോൺക്രീറ്റിംഗ് നടത്തിയത് നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. റോഡിന്റെ പാർശ്വഭിത്തി നിർമ്മാണത്തിന് ഉപയോഗിച്ച കോൺഗ്രീറ്റ് പീസുകളിലാണ് കമ്പിക്ക് പകരം തടിയുപയോഗിച്ചത് കണ്ടെത്തിയത്. സാധാരണ കോൺക്രീറ്റ് കമ്പി ഉപയോഗിച്ചാണ് ഇവ വാർക്കുന്നതെങ്കിൽ ഇവിടെ തടിക്കഷണങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ നിർമാണം തടയുകയായിരുന്നു. കാസർകോട് സ്വദേശിയായ റഷീദ് എന്നയാളാണ് കരാറുകാരൻ.
റീ ബിൽഡ് കേരള പദ്ധതിപ്രകാരമുള്ള ഒന്നര കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡിന്റെ നിർമാണത്തിന് ഒന്നര കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്.

Eng­lish Sum­ma­ry: woods used instead of iron bars for road build­ing in ranni
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.