19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 8, 2024
July 17, 2024
July 2, 2024
June 22, 2024
May 23, 2024
May 9, 2024
March 19, 2024
March 10, 2024
December 22, 2023
October 7, 2023

വർക്‌സ് കോൺട്രാക്ട് ജിഎസ്‌ടി നിരക്കുകൾ ഇന്ന് മുതൽ ഉയരും

Janayugom Webdesk
തിരുവനന്തപുരം
January 1, 2022 9:36 am

സർക്കാർ അതോറിറ്റികൾ, സർക്കാർ എന്റിറ്റികൾ എന്നീ നിർവചനങ്ങളിൽ വരുന്ന സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾക്കുള്ള ജിഎസ്‌ടിനിരക്ക് ഇന്ന് മുതൽ 18 ശതമാനം ആയി ഉയരും. കേന്ദ്ര സർക്കാർ വകുപ്പുകൾ, സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവ നേരിട്ടു നൽകുന്ന കോൺട്രാക്ടുകൾക്ക് നിരക്കുവർധന ബാധകമല്ല .

ഇവർക്ക് നിലവിലെ നികുതി നിരക്കായ 12 ശതമാനം തുടരും. ഭരണഘടന നിർദേശിച്ച ചുമതലകൾ നിർവഹിക്കുന്നതിലേക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുന്ന പൂർണ സേവനങ്ങൾ, 25 ശതമാനത്തിൽ കുറവ് ചരക്കുകൾ ഉൾപ്പെടുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾ എന്നിവയ്ക്ക് ബാധകമായ നികുതി ഒഴിവ് തുടരും. എന്നാൽ ഇത്തരം സേവനങ്ങൾ, സർക്കാർ അതോറിറ്റികൾ സർക്കാർ എന്റിറ്റികൾ വഴി ലഭ്യമാക്കുന്ന പക്ഷം, അവയ്ക്ക് ജനുവരി ഒന്നു മുതൽ പൊതു നിരക്കായ 18 ശതമാനം ജിഎസ്‌ടി ബാധകമായിരിക്കും. നിരക്ക് വർധനവ് ബാധകമായ സർക്കാർ സ്ഥാപനങ്ങൾക്ക് നൽകുന്ന വർക്‌സ് കോൺട്രാക്ട് സേവനങ്ങൾക്ക് ജനുവരി ഒന്ന് മുതൽ പുതിയ നിരക്ക് ഈടാക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ അറിയിച്ചു.

eng­lish sum­ma­ry; Work con­tract GST rates will go up from today

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.