പണപ്പെരുപ്പത്തെ നേരിടാന്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് ഉയര്‍ത്തുന്നത് ലോകത്തെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന് ലോകബാങ്ക്. ആഗോളസാമ്പത്തിക മാന്ദ്യത്തിലേക്കുള്ള സൂചനകള്‍ പ്രകടമാണെന്നും സമ്പദ്‌വ്യവസ്ഥ 1970 ന് ശേഷമുള്ള ഏറ്റവും മോശമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുകയാണെന്നും ലോകബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അടുത്തവർഷത്തോടെ വിവിധ കേന്ദ്രബാങ്കുകൾ പലിശനിരക്ക് നാല് ശതമാനം ഉയർത്തുമെന്നാണ് നിക്ഷേപകർ പ്രതീക്ഷിക്കുന്നത്. പണപ്പെരുപ്പം അഞ്ച് ശതമാനത്തിൽ നിലനിർത്താൻ വേണ്ടിയാണിത്. 2021ല്‍ ഉള്ളതിനേക്കാള്‍ ഇരട്ടിയാണിത്. കടുത്ത നിയന്ത്രണങ്ങൾ ആഗോള സമ്പദ്‍വ്യവസ്ഥയുടെ ജിഡിപി വളർച്ചാ നിരക്കിൽ 0.5 ശതമാനത്തിന്റെ കുറവുണ്ടാവുണ്ടാക്കും. പ്രതിശീർഷ വരുമാനത്തിൽ 0.4 ശതമാനത്തിന്റെ ഇടിവുമുണ്ടാവും. ഈ സാഹചര്യത്തിലേക്ക് ലോക സമ്പദ്‍വ്യവസ്ഥ കടക്കുന്നതോടെ ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തുണ്ടായെന്ന് സാങ്കേതികമായി പറയാമെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് പറഞ്ഞു.
English Summary: World could face recession next year, world bank report
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.