17 May 2024, Friday

വേൾഡ് ഫൂട്ട് വോളിയ്ക്ക് തുടക്കമായി; ഫ്രാൻസ്, റുമാനിയ, യുഎഇ വിജയികള്‍

Janayugom Webdesk
കോഴിക്കോട്
February 24, 2023 9:09 pm

ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ഇരുപത്തഞ്ചാമത് വേൾഡ് ഫൂട്ട് വോളി ചാമ്പ്യൻഷിപ്പിന് കോഴിക്കോട് ബീച്ചിൽ തുടക്കമായി. ആതിഥേയരായ ഇന്ത്യയടക്കമുള്ള പന്ത്രണ്ടോളം രാജ്യങ്ങളാണ് മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ചാമ്പ്യൻഷിപ്പിൽ ഏറ്റുമുട്ടുന്നത്. ഒന്നാം ദിവസത്തെ ആദ്യ മത്സരത്തിൽ രണ്ട് സെറ്റ് കളിയിൽ 16 — 13 പോയിന്റിന് വിയറ്റ്നാമിനെ പരാജയപ്പെടുത്തി ഫ്രാൻസ് വിജയിയായി. രണ്ടാം മാച്ചിൽ രണ്ട് സെറ്റ് കളിയിൽ 16 — 4 ന് നേപ്പാളിനെ പരാജയപ്പെടുത്തി റുമാനിയ വിജയിച്ചു. മൂന്നാം മാച്ചിൽ രണ്ട് സെറ്റ് കളിൽ 17–15 ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തി യുഎഇ വിജയിച്ചു. 

മേയർ ഡോ. ബീന ഫിലിപ്പ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. എഡിഎം സി മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഓർഗ നൈസിംഗ് സെക്രട്ടറി എ കെ മുഹമ്മദ് അശ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫൂട്ട് വോളി വേൾഡ് വൈഡ് സെക്രട്ടറി ജനറൽ അഫ്ഗാൻ അംദ്ജേജ് ഹജി(അസർബൈജാൻ), ഇന്ത്യൻ ഫൂട്ട് വോളി അസോസിയേഷൻ പ്രസിഡന്റ് രാം അവ്താർ, നേപ്പാൾ മേയർ പ്രകാശ് അധികാരി, കോർപ്പറേഷൻ കൗൺസിലർ റംലത്ത്, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ, കെ വി അബ്ദുൾ മജീദ്, എം മുജീബുറഹ്‌മാൻ, ടി എം അബ്ദുറഹ്‌മാൻ മാസ്റ്റർ, കെൻസ ബാബു പാലക്കണ്ടി, അസീം വെളിമണ്ണ, സി പി എ റഷീദ്, എം എ സാജിദ് എന്നിവർ സംസാരിച്ചു. 

വൈസ് ചെയർമാൻ സുബൈർ കൊളക്കാടൻ സ്വാഗതവും ഡയറക്ടർ ആർ ജയന്ത് കുമാർ നന്ദിയും പറഞ്ഞു. ടൂർണമെന്റ് ലോഗോ ഡിസൈൻ ചെയ്ത അസ്ലം തിരൂരിന് മേയർ ഉപഹാരം നല്കി. ഉദ്ഘാടനത്തിന് മുന്നോടിയായി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ നിന്ന് ചാമ്പ്യൻഷിപ് ഗ്രൗണ്ടിലേക്ക് വർണശബളമായ ഘോഷയാത്രയും നടന്നു. 

Eng­lish Summary;World Foot Vol­ley kicks off
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.