7 May 2024, Tuesday

Related news

March 21, 2024
December 30, 2022
July 20, 2022
July 7, 2022
July 7, 2022
June 30, 2022
June 25, 2022
May 7, 2022
April 5, 2022
January 14, 2022

ആദ്യ മലേറിയ വാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം

Janayugom Webdesk
ജനീവ
October 8, 2021 10:16 am

ലോകത്തെ­ ആദ്യ മലേറിയ വാക്സിന്‍ മോസ്‌ക്വിരിക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. ലോകത്ത് കുട്ടികളുടെ മരണത്തിന് ഏറ്റവുമധികം കാരണമാകുന്ന രോഗങ്ങളില്‍ ഒന്നാണ് മലേറിയ. 1987ല്‍ പ്രമുഖ ബ്രിട്ടീഷ് മരുന്നു കമ്പനിയായ ഗ്ലാക്‌സോയാണ് മലേറിയയ്ക്കെതിരെ മോസ്‌ക്വിരിക്‌സ് വാക്സിന്‍ വികസിപ്പിച്ചത്. മലേറിയ മൂലം കൂടുതല്‍ കുട്ടികള്‍ മരിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വാക്സിന്റെ ഉപയോഗം വിപുലപ്പെടുത്താനും ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്തു.

ഘാന, കെനിയ, മലാവി എന്നിവിടങ്ങളിലുള്ള എട്ട് ലക്ഷം കുട്ടികള്‍ക്ക് മലേറിയ വാക്സിന്‍ നല്‍കിയിട്ടുണ്ട്. 30 ശതമാനം ഫലപ്രാപ്തിയാണ് വാക്സിനുള്ളത്. നാല് ഡോസ് എങ്കിലും നല്‍കേണ്ടി വരുമെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടനയുടെ വാക്‌സിന്‍ ഉപദേശക സമിതി യോഗത്തിലാണ് മലേറിയയ്‌ക്കെതിരെ വികസിപ്പിച്ച മോസ്‌ക്വിരിക്‌സ് ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ചരിത്രനിമിഷമെന്നാണ് അംഗീകാരത്തോട് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പ്രതികരിച്ചത്.

ലോകത്ത് പ്രതിവര്‍ഷം ശരാശരി 20 കോടി പേര്‍ക്കാണ് മലേറിയ ബാധിക്കുന്നത്. ഓരോ രണ്ടുമിനിറ്റിലും മലേറിയ ബാധിച്ച് ഒരാള്‍ മരിക്കുന്നുവെന്നാണ് കണക്ക്. ഇതില്‍ ഭൂരിഭാഗവും ആഫ്രിക്കയിലാണ്. നാലുലക്ഷം പേരാണ് അസുഖം ബാധിച്ച് വര്‍ഷംതോറും മരിക്കുന്നത്. വാക്‌സിന്‍ ആരോഗ്യമേഖലയില്‍ വലിയ തോതില്‍ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തല്‍.
eng­lish summary;World Health Orga­ni­za­tion approves first malar­ia vaccine
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.