14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 13, 2024
November 12, 2024
November 12, 2024
November 11, 2024
November 1, 2024
October 30, 2024
October 30, 2024
October 30, 2024
October 29, 2024

ഹമ്പോ എന്തൊരടി ! ഇംഗ്ലണ്ടിന് ലോക റെക്കോര്‍ഡ്

Janayugom Webdesk
June 18, 2022 9:43 am

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോഡ് ഇനി ഇംഗ്ലണ്ടിന് സ്വന്തം. നെതര്‍ലന്‍ഡ്സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് നേടിയത് 498 റൺസാണ്. ജോസ് ബട്‌ലര്‍ (70 പന്തിൽ പുറത്താകാതെ 162), ഡേവിഡ് മലന്‍ (109 പന്തിൽ 125), ഫിലിപ്പ് സാള്‍ട്ട് ( 93 പന്തിൽ 122) എന്നിവരുടെ സെഞ്ചുറികളുടെയും ലിയാം ലിവിങ്‌സ്റ്റണിന്റെ (22 പന്തില്‍ 66) വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവിലാണ് ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍. 2018 ജൂണ്‍ 19‑ന് നോട്ടിങ്ങാമില്‍ ഓസ്‌ട്രേലിയയ്ക്കെതിരേ ആറു വിക്കറ്റിന് 481 റണ്‍സ് നേടിയ തങ്ങളുടെ തന്നെ റെക്കോഡാണ് ഇംഗ്ലണ്ട് ഈ മത്സരത്തോടെ പഴങ്കഥയാക്കിയത്. ഇന്നിങ്സിലെ അവസാന പന്തില്‍ സിക്സ് അടിച്ചെങ്കിലും രണ്ട് റണ്‍സകലെ ഏകദിന ക്രിക്കറ്റിലെ ആദ്യ 500 റണ്‍സ് ഇംഗ്ലണ്ടിന് നഷ്ടമായി.

Eng­lish Summary:World record for Eng­land in cricket
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.