22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

എക്സ്ബിബി.1.5 വകഭേദം ഇന്ത്യയില്‍

Janayugom Webdesk
അഹമ്മദാബാദ്
December 31, 2022 10:56 pm

ന്യൂയോര്‍ക്കില്‍ കോവിഡ് വ്യാപനത്തിനും രോഗലക്ഷണങ്ങള്‍ ഗുരുതരമാകുന്നതിനും കാരണമായ ഒമിക്രോണ്‍ വകഭേദം എക്സ്ബിബി.1.5 ഇന്ത്യയില്‍ സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് വകഭേദം കണ്ടെത്തിയത്. ഒമിക്രോണിന്റെ ബിഎ.2 ഉപവകഭേദങ്ങള്‍ക്ക് ജനിതകമാറ്റം സംഭവിച്ചാണ് എക്സ്ബിബി വകഭേദം രൂപപ്പെട്ടത്. ഇതില്‍ എക്സ്ബിബി.1.5ന് ഉയര്‍ന്ന രീതിയിലുള്ള വ്യാപനശേഷിയുണ്ടെന്നാണ് കണ്ടെത്തല്‍. 

സിംഗപ്പൂര്‍ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം എക്സ്ബിബി വകഭേദമാണ്. അമേരിക്കയിലെ ആകെ കോവിഡ് കേസുകളിലെ 40 ശതമാനം എക്സ്ബിബി.1.5 വകഭേദമാണ്. ഇതുവരെയുള്ളതില്‍ ഏറ്റവും മാരകമായ കോവിഡ് വകഭേദമായാണ് എക്സ്ബിബിയെ കണക്കാക്കുന്നതെന്ന് മിന്നസോട്ട സര്‍വകലാശാല വിദഗ്ധന്‍ ഡോ മിഖായേല്‍ ഓസ്റ്റര്‍ഹോം പറഞ്ഞു. എക്സ്ബിബിയേക്കാള്‍ എക്സ്ബിബി.1.5ന് 96 ശതമാനം വ്യാപനശേഷി കൂടുതലാണ്. 

ഒമിക്രോണ്‍ വകഭേദമായ ബിക്യു.1 നേക്കാള്‍ എക്സ്ബിബി.1.5ന് 120 ശതമാനം വ്യാപനശേഷിയുണ്ടെന്നാണ് കണക്കാക്കുന്നത്. ബ്രിട്ടനിലും അടുത്തിടെയുണ്ടായ കോവിഡ് വ്യാപനത്തിന് കാരണമായത് എക്സ്ബിബി.1.5 ആണെന്നാണ് കണ്ടെത്തല്‍.
രാജ്യത്ത് ഇന്ന് 243 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. സജീവരോഗികളുടെ എണ്ണം 3609 ആയി വര്‍ധിച്ചു.

Eng­lish Sum­ma­ry; XBB.1.5 vari­ant in India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.