വിവാദ സിനിമ ‘ദി കശ്മീര്‍ ഫയല്‍സി‘ന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സിനിമയുമായി ബന്ധപ്പെട്ട് വിവേക് അഗ്നിഹോത്രിക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നതെന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സിആര്‍പിഎഫ് സുരക്ഷയുള്ള 118 മത്തെയാളാണ് വിവേക് അഗ്നിഹോത്രി.
എട്ട് സുരക്ഷ ഉദ്യോഗസ്ഥരും രണ്ട് കമാൻഡോകളും പൊലീസ് ഉദ്യോഗസ്ഥരുമാണ് വിവേകിന് സുരക്ഷ നല്‍കുക. കശ്മീരി പണ്ഡിറ്റുകളുടെ പലായനം സംബന്ധിച്ച സിനിമക്ക് ബിജെപി-ആർഎസ്എസ് കേന്ദ്രങ്ങളിൽനിന്നും വ്യാപക പിന്തുണയാണ് ലഭിച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സിനിമയുടെ നികുതി ഒഴിവാക്കുകയും സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവക്കാര്‍ക്ക് പ്രത്യേക അവധിയും നല്‍കിയിരുന്നു. തീയേറ്ററുകളിൽ സിനിമ കണ്ടതിന് ശേഷം ചിലര്‍ മുസ്‍ലിം വംശഹത്യ ആഹ്വാനം മുഴക്കുന്ന വീഡിയോകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സിനിമയിലെ അയഥാർത്ഥ കാര്യങ്ങൾ സംബന്ധിച്ച് കശ്മീരി പണ്ഡിറ്റ് വിഭാഗത്തിൽ പെട്ടവർ തന്നെ രംഗത്തെത്തിയിരുന്നു.
english summary; Y category security for the director of ‘The Kashmir Files’
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.