
മണ്ണിലെഴുതും അക്ഷരങ്ങൾ
മായ്ച്ചെഴുതുന്നതു പോലെ
തിരിച്ചു തരുമോ കഴിഞ്ഞ കാലം
ഒരിക്കൽക്കൂടി കണ്ടറിയാൻ;
മതിവരുവോളം സ്നേഹിക്കാൻ
പണ്ടു നടന്നൊരാ പാതകളിൽ
നടന്നു തീർത്തു കാതങ്ങൾ
അഴിക്കാനാവാത്ത ബന്ധനങ്ങൾ -
അളക്കാനിനിയും കഴിഞ്ഞില്ല
കൗമാരസുന്ദര സ്വപ്നങ്ങൾ
നീന്തിത്തുടിച്ചൊരാ പുഴക്കടവിൽ
ഇന്നില്ല മാന്ത്രിക മലർമിഴികൾ -
ഒഴുകുന്നു മറയുന്നു കൈതോലകൾ
യാഗാശ്വമായങ്ങു് പായുന്ന നേരം
ഓർത്തില്ല പലതും മറന്നുപോയി
വന്നില്ല പിന്നെയാ പൗർണമികൾ -
കുളമ്പടി മാത്രം കേൾക്കുന്നു
തിരിച്ചെടുക്കൂ — കഴിഞ്ഞ കാലം
തിരിച്ചെടുക്കൂ, നിയതി!
കുളിർതൂകിയെന്നും നില്‍ക്കട്ടെയങ്ങനെ
ഓർമ്മയിൽ മാത്രമായ് കഴിഞ്ഞ കാലം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.