22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 21, 2024
September 29, 2024
September 14, 2024
September 12, 2024
September 12, 2024
September 12, 2024
July 7, 2024
May 23, 2024
May 12, 2024
March 15, 2024

പ്രളയകാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ വില കേന്ദ്രം വാങ്ങിയത് മനുഷ്വത്വരഹിതമെന്ന് യെച്ചൂരി

Janayugom Webdesk
ന്യൂഡല്‍ഹി
December 10, 2022 11:07 am

പ്രളയകാലത്ത്‌ കേരളത്തിന്‌ നൽകിയ അരിയുടെ വില കേന്ദ്രം വാങ്ങിയതിനെ രൂക്ഷ ഭാഷയിൽ വിമർശിച്ച്‌ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.ഇത്തരം സഹായങ്ങൾക്ക്‌ പണം ഈടാക്കാറുണ്ടെന്ന കേന്ദ്രവാദം തള്ളിയ യെച്ചൂരി നടപടി മനുഷ്യത്വവിരുദ്ധമെന്ന് വിശേഷിപ്പിച്ചു.

ഡൽഹിയിൽ മാധ്യമപ്രവർത്തകരോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ദേശീയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സംസ്ഥാനങ്ങൾക്ക്‌ മനുഷ്യത്വം മുൻനിർത്തികേന്ദ്രം സഹായം നൽകുന്നത്‌ കീഴ്‌വഴക്കമാണ്‌.അതിന്‌പണം ഈടാക്കാറില്ല

ഉയർന്ന ജിഎസ്‌ടി വരുമാനമുണ്ടെന്ന്‌ അവകാശപ്പെടുന്ന കേന്ദ്രസർക്കാർ നേരത്തേതന്നെ സാമ്പത്തിക ഫെഡറലിസമെന്ന തത്വത്തിൽനിന്നുപോലും മാറ്റിനിർത്തുന്ന കേരളത്തിൽനിന്ന്‌ പണംവാങ്ങിയത്‌ എന്തിനാണെന്ന്‌ വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Eng­lish Summary:
Yechury said that it was inhu­mane for the Cen­ter to buy the price of rice giv­en to Ker­ala dur­ing the floods

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.