യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ ഐഡി കാര്‍ഡ് നിര്‍മ്മാണം ഗൗരവമായ വിഷയമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. വിഷയം അന്വേഷിച്ച് അടിയന്തരമായി നടപടി എടുക്കണമെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് കോണ്‍ഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ പറഞ്ഞു.
മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുണ്ടെങ്കിൽ അത് ഗൗരവമുള്ള വിഷയമാണ്. വിഷയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി വ്യാജ തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡുകള്‍ നിര്‍മ്മിച്ചുവെന്ന ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐയും എ എ റഹീം എംപിയും ബിജെപിയും പരാതി നല്‍കിയിരുന്നു.
അതേസമയം, യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവും നടക്കട്ടെയെന്ന് സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
English Summary: Youth Congress fake ID card: Election Commission to take action
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.