മുംബൈയില്‍ ദക്ഷിണ കൊറിയന്‍ വനിതാ യൂട്യൂബര്‍ ലൈവ് വീഡിയോ ചെയ്യുന്നതിനിടയില്‍ അപമര്യാദയായി പെരുമാറിയ പെരുമാറിയ യുവാക്കളെ അറസ്റ്റ് ചെയ്തു. യുവതി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ യുവാക്കള്‍ സമീപത്തെത്തുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ തത്സമയം ലക്ഷക്കണക്കിന് ആളുകള്‍ കണ്ടുകൊണ്ടിരിക്കുകയുമായിരുന്നു. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്ത് പ്രതികളെ പിടികൂടുകയായിരുന്നു.
പ്രതികളില്‍ ഒരാള്‍ യുവതിയുടെ കയ്യില്‍പിടിച്ച് വലിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തുടര്‍ന്ന് ‘നോ നോ’ എന്ന് യുവതി പറയുന്നുമുണ്ട്. യുവതി നടന്നു നീങ്ങിയതിന് പിന്നാലെ യുവാവ് മറ്റൊരാള്‍ക്കൊപ്പം ബൈക്കിലെത്തുകയും ലിഫ്റ്റ് വാഗ്ദാനം നല്‍കുകയും ചെയ്യുന്നുമുണ്ട്. എന്നാല്‍ തന്റെ വീട് സമീപത്താണെന്നു പറഞ്ഞ് യുവതി ഈ വാഗ്ദാനം നിരസിക്കുകയും ചെയ്തു.
@MumbaiPolice A streamer from Korea was harassed by these boys in Khar last night while she was live streaming in front of a 1000+ people. This is disgusting and some action needs to be taken against them. This cannot go unpunished. pic.twitter.com/WuUEzfxTju
— Aditya (@Beaver_R6) November 30, 2022
English Summary: YouTuber Harassed In Mumbai While Livestreaming, 2 Arrested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.