
ഒരിടത്ത് ഒരുകൂട്ടർ വിറച്ചു
മറ്റൊരിടത്ത് മറ്റൊരു കൂട്ടരും
ഇടയ്ക്ക് ജീവനുംകൊണ്ട്
ഓടുന്ന മനുഷ്യർ
ആ ഓട്ടംകണ്ടാൽ
അക്രമിയായൊരു കടന്നൽ
പിറകെയുണ്ടെന്നു തോന്നും
ദേശങ്ങൾക്കും കടലിനും മീതെ
സഞ്ചാരിക്കുന്ന കടന്നൽ
ഇരമ്പങ്ങൾ കേട്ട് ചിരിക്കുന്ന
ആയുധനിർമ്മാണശാലകളും
മതപഠനശാലകളുമുള്ള
നാട്ടിലാണ് ആഘോഷം
അവർ വേദനയുടെ
ശബ്ദത്തിൽ ആനന്ദം
കണ്ടെത്തുന്നവരാണ്
ദുഃഖത്തിരമാലകളുടെ
മുകളിൽ നൃത്തം ചെയ്യുന്നവർ
അതൊരു കലയാണ്
ഉടഞ്ഞ നഗരത്തിന്റെ
ചിത്രം വരയ്ക്കുന്ന കല
വഞ്ചനകളും
ഉദാത്തദു:ഖങ്ങളും
കവിതകളാകുന്ന കല
വർഗീയമുള്ളുകൾ
കുത്തിപ്പഴുപ്പിച്ച വ്രണങ്ങൾ
നോക്കി ആവേശത്തിമർപ്പിൽ
ശവംതീനി കഴുകന്മാർ
വിളക്കുമരങ്ങൾക്കിടം
കൊടുക്കുക്കാതെ ഉരുണ്ട
തീ ഗോളങ്ങൾ
ഭൂമി ഉയർത്തിയ മർമരം നോക്കി,
പക്ഷികൾ ഭൂമിയിൽ നിന്ന് പറന്നുപോകുന്നു
ലോകം നിശ്ചലതയ്ക്കു
വഴങ്ങാൻ തുടങ്ങുന്നു
കൊലപ്പറമ്പിൽ
മുഹമ്മദും മോശയും യേശുവും
ചേർന്നുനിൽക്കുന്നു
ആരോ പോരാടുന്ന
കുറ്റമേൽക്കൻ വിധിക്കപ്പെട്ട്
അവരുടെ നിരപരാധിത്വം
ആരു തെളിയിക്കും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.