ഖത്തറില്‍ നടക്കുന്ന ഫിഫ വേൾഡ് കപ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവകലാസാഹിതി ഖത്തർ കുടുംബ സംഗമം നടത്തി. ലോകകപ്പിൽ പങ്കെടുക്കാൻ വേണ്ടി ദോഹയിൽ എത്തിയ കെ ഇ ഇസ്മായിൽ, മുഹമ്മദ് ആസിം വെളിമണ്ണ എന്നിവരെ സംഗമത്തിൽ ആദരിച്ചു.
ലോകകപ്പിനു വേണ്ടി ഖത്തർ നടത്തിയ തയ്യാറെടുപ്പിനെ അഭിനന്ദിച്ചു. അദ്ദേഹം കുട്ടിക്കാലത്തെ ഫുട്ബോൾ ഓർമ്മകൾ പങ്കുവെച്ചും ലോകകപ്പിന്റെ പുത്തൻ അനുഭവങ്ങളും പുതിയ കാഴ്ചകളും അദ്ദേഹം യുവകലാസാഹിതി കുടുംബങ്ങൾക്ക് വേണ്ടി വിവരിച്ചു. ഖത്തർ യുവകലാസാഹിതിയുടെ ആദരം സഖാവ് കെ ഇ ഇസ്മായിലിന് യുവകലാസാഹിതി പ്രസിഡന്റ് അജിത് പിള്ള നൽകി.
കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തി കുട്ടികളുടെ സമാധാനത്തിനുള്ള നോബൽ സമ്മാനം ഫൈനലിൽ എത്തിയ മുഹമ്മദ് ആസിം വെളിമണ്ണക്ക് ഖത്തർ യുവകലാസാഹിതിയുടെ ആദരം കെ ഇ ഇസ്മായിൽ നൽകി.
ആശംസകളർപ്പിച്ചുകൊണ്ട് ഐസിസി പ്രസിഡന്റ് ബാബുരാജ്, കോ ഓർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, യുവകലാസാഹിതി ിീ സെക്രട്ടറി രാകേഷ് എന്നിവർ സംസാരിച്ചു. കൺവീനർ മഹേഷ് മോഹൻ നന്ദി അറിയിച്ചു.
English Summary: Yuva Kalasahiti Qatar holds family gathering in solidarity with FIFA World Cup
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.