28 April 2024, Sunday

യുവകലാസാഹിതി-മലയാളം മിഷൻ ക്ലാസ്സുകളുടെ പ്രവേശനോത്സവം

Janayugom Webdesk
February 12, 2024 8:41 am

മലയാളം മിഷൻ ഷാർജ ചാപ്റ്ററിനു കീഴിൽ പ്രവർത്തിക്കുന്ന യുവകലാസാഹിതി മലയാളം മിഷൻ സെന്ററിലെ പുതിയ പഠന കേന്ദ്രങ്ങളുടെ പ്രവേശനോത്സവം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ചു. യുവകലാസാഹിതി ഷാർജ ഘടകം പ്രസിഡണ്ട് പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം ഇന്ത്യൻ അസോസിയേഷൻ ഷാർജ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് നിർവഹിച്ചു, പാല സെയിൻ്റ് തോമസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ഡോ. സാബു ഡി മാത്യു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. പ്രവാസി കുട്ടികൾ മലയാള ഭാഷപഠിക്കുകയു മനസ്സിലാക്കുകയും ചെയ്യേണ്ടതിൻ്റെ ആവശ്യകതയെ കുറിച്ചു അദ്ദേഹം സംസാരിച്ചു. 

ഇന്ത്യൻ അസോസിയേഷൻ ജോ. സെക്രട്ടറി ജിബി ബേബി, മലയാളം മിഷൻ ഷാർജ ചാപ്റ്റർ പ്രസിഡന്റ് ശ്രീകുമാരി ആന്റണി , സെക്രട്ടറി രാജേഷ് നെട്ടൂർ, മലയാളം മിഷൻ ചാപ്റ്റർ കമ്മറ്റി അംഗങ്ങളായ അജയ് എസ്. പിള്ള, സുബീർ എരോൾ, സെൻറെറിലെ അദ്ധ്യാപകരായ രത്നഉണ്ണി, സൗമ്യ പ്രവീൺ, ദീപ എന്നിവർ ആശംസകൾ അർപ്പിച്ചു കൊണ്ടു സംസാരിച്ചു. യുവകലാസാഹിതി ഷാർജ ഘടകം സെക്രട്ടറി അഭിലാഷ് ശ്രീകണ്ഠപുരം സ്വാഗതവും, സിബി ബൈജു നന്ദിയും പറഞ്ഞു. വാദ്യമേളങ്ങളുടെ അകമ്പടിയും, മലയാളം മിഷൻ കുട്ടികളുടെ കലാപരിപാടികളും ചടങ്ങിന്റെ മാറ്റു കൂട്ടി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.