30 March 2025, Sunday
KSFE Galaxy Chits Banner 2

യുവകലാസാഹിതി ഖത്തർ ‘ഈണം ‑2024’ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

Janayugom Webdesk
ദോഹ
October 22, 2024 4:15 pm

യുവകലാസാഹിതി ഖത്തറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ‘ഈണം ‑2024’ ഓണാഘോഷ പരിപാടി നോർക്ക റൂട്ട്സ് ചെയർമാൻ റപ്പായി ഉദ്ഘാടനം ചെയ്തു. ബർവ്വ മദിനതനയിലെ ദൈനമിക് സ്പോട്സ് സെന്ററിൽ നടന്ന പരിപാടിയിൽ യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് കുമാർ പിള്ള അധ്യക്ഷത വഹിച്ചു. ഖത്തർ ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ മുഖ്യാതിഥിയായിരുന്നു. ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ എസ് സി പ്രസിഡന്റ് ഇ പി അബ്ദുൾ റഹ്മാൻ, ലാലു കെ ഇ, ഷംനാ ലാലു,കോർഡിനേഷൻ സെക്രട്ടറി ഷാനവാസ് തവയിൽ, സിറാജ് തുടങ്ങിയവർ സംസാരിച്ചു . 

യുവകലാസാഹിതി സെക്രട്ടറി ബഷീർ പട്ടാമ്പി സ്വാഗതവും പ്രോഗ്രാം കൺവീനർ ഉണ്ണികൃഷ്ണൻ താമരാൽ നന്ദിയും രേഖപ്പെടുത്തി. പൂക്കളം, മാവേലി, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം കൈകൊട്ടികളി, ഓണസദ്യ എന്നിവയ്ക്ക് പുറമെ,വിവിധ യൂണിറ്റുകൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. ചിലമ്പ് നാടൻപാട്ട് കൂട്ടത്തിന്റെ നാടൻ പാട്ടും മേളധ്വനി ഖത്തർ അവതരിപ്പിച്ച ചെണ്ടമേളവും, ബിജെഎം ഖത്തർ അവതരിപ്പിച്ച ഗാനമേളയും ശ്രദ്ധേയമായി.

TOP NEWS

March 30, 2025
March 30, 2025
March 29, 2025
March 29, 2025
March 29, 2025
March 29, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.