26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 20, 2024
November 24, 2024
September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024
May 16, 2024
April 26, 2024

വയലാര്‍ മുതല്‍ പുത്തഞ്ചേരിവരെ; പ്രൗഢഗംഭീരമായി യുവകലാസന്ധ്യ 2024 സാംസ്കാരിക സമ്മേളനം

Janayugom Webdesk
ദുബായ്
June 30, 2024 9:46 pm

യുവകലാസാഹിതി ദുബായ് യൂണിറ്റ് ഒരുക്കിയ ” യുവകലാസന്ധ്യ 2024 ന്റെ സാംസ്‌കാരിക സമ്മേളനം ദേശീയ മഹിളാ ഫെഡറേഷൻ സെക്രെട്ടറിയും പ്രമുഖ സാമൂഹ്യ പ്രവർത്തകയുമായ ആനി രാജ ഉദ്‌ഘാടനം ചെയ്തു. യുവകലാസന്ധ്യ 2024 സംഘാടക സമിതി ചെയർമാൻ വിൽസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ആശംസകൾ നേർന്നുകൊണ്ട് പ്രശസ്ത ഗാനരചയിതാവും യുവകലാസാഹിതി സംസഥാന രക്ഷാധികാരിയുമായ വയലാർ ശരത് ചന്ദ്രവര്മ്മ , യുവകലാസാഹിതി യുഎഇ രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, യുവകലാസാഹിതി യുഎഇ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സുബാഷ് ദാസ്, യുവകലാസാഹിതി യുഎഇ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, യുവകലാസാഹിതി ദുബായ് യൂണിറ്റ് പ്രസിഡന്റ് ജെറോം തോമസ്, വനിതാ സാഹിതി ദുബായ് യൂണിറ്റ് കൺവീനർ സർഗ്ഗ റോയ്, യുവകലാസാഹിതി ദുബായ് യൂണിറ്റ് രക്ഷാധികാരികളായ അനീഷ് നിലമേൽ, കെ.പി. സലിം എന്നിവർ സംസാരിച്ചു.
ചടങ്ങിന് സംഘാടക സമിതി കൺവീനർ ജോൺ ബിനോ കാർലോസ് സ്വാഗതവും ട്രഷറർ അരുണ അഭിലാഷ് നന്ദിയും രേഖപ്പെടുത്തി. യുവകലാസാഹിതി ദുബായ് യൂണിറ്റ് സെക്രട്ടറി റോയ് നെല്ലിക്കോട് ആമുഖ ഭാഷണം നടത്തി. 

രണ്ടാമത് നനീഷ് സ്മാരക ചെറുകഥാ മത്സരത്തിൽ പുരസ്‍കാരത്തിനു അർഹരായ എം.വി. ജനാർദ്ദനൻ, സോമൻ ചെബ്രേത്ത്, സബ്ന നിച്ചു എന്നിവർക്കും ഭാരതീയ ദളിത് സാഹിത്യ അക്കാദമി — ഡോക്ടർ ഭീമാ റാവു അംബേദ്‌കർ എക്സ് സലൻസി പുരസ്‌കാരം നേടിയ സുബാഷ് ദാസ്, രക്തദാന പ്രവർത്തകൻ രാജുരാജ് പള്ളിക്കാപ്പിൽ എന്നിവർക്കും വയലാർ ശരത് ചന്ദ്ര വർമ്മ ഉപഹാര സമർപ്പണം നടത്തി. 

തുടർന്ന് വയലാർ ശരത്ചന്ദ്ര വർമ്മ, രവി മേനോൻ , പന്തളം ബാലൻ, അനിത ഷേക്ക്, രതീഷ്, ശാലിനി എന്നിവർ അണി നിരന്ന ” വയലാർ മുതൽ പുത്തഞ്ചേരി വരെ — പാട്ടൊഴുകും വഴികൾ ” കലാസന്ധ്യയും അരങ്ങേറി.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.