സംഗീത ഇതിഹാസം ഇന്ത്യയുടെ സ്വന്തം വാനമ്പാടി ഭാരതരത്നം ലതാ മങ്കേഷ്കറുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് യുവകലാസാഹിതി ഖത്തര്‍.
ഇന്ത്യയുടെ ലോക ശബ്ദമായിരുന്നു ലതാ മങ്കേഷ്കറുടെ സ്വരത്തിന്റെ മാന്ത്രികത ലോകത്ത് എന്നും നിലനില്ക്കും, സംഗീത ലോകത്തിന്റെയാകെ ദുഃഖത്തിൽ പങ്കുചേരുന്നു എന്നും യുവകലാസാഹിതി ഖത്തർ സെക്രട്ടറി രാഗേഷ് കുമാര്‍, പ്രസിഡന്റ് അജിത് പിള്ള എന്നിവർ അനുശോചനസന്ദേശത്തില്‍ പറഞ്ഞു.
മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ലതാ മങ്കേഷ്കറുടെ അന്ത്യം സംഭവിച്ചത്. മുംബൈ ദാദറിലെ ശിവജി പാർക്കിലാണ് ലതാ മങ്കേഷ്കറിന് അന്ത്യവിശ്രമം ഒരുക്കിയത്. ഇന്നലെ വൈകിട്ട് ആറരയ്ക്കായിരുന്നു സംസ്കാര ചടങ്ങുകള്‍.
ENGLISH SUMMARY: Yuvakalasahithi Qatar condolences on Lata Mangeshkar’s death
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.