23 December 2024, Monday
KSFE Galaxy Chits Banner 2

യുവകലാസാഹിതി ഖത്തർ; സി കെ ചന്ദ്രപ്പൻ സ്മാരക സൗജന്യ മെഡിക്കൽ ക്യാമ്പ് 2022

Janayugom Webdesk
ഖത്തര്‍
March 23, 2022 1:43 pm

സി കെ ചന്ദ്രപ്പൻ സ്മരണാർത്ഥം യുവകലാസാഹിതി ഖത്തറും നോവ ഹെൽത്ത് കെയറും സംയുക്തമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് ജനകീയ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ക്യാമ്പിന്റെ ഔപചാരിക ഉദ്ഘാടനം ഐസിസി പ്രസിഡന്റ് പി എൻ ബാബുരാജൻ നിർവഹിച്ചു.

പ്രവാസികൾക്ക് കൈത്താങ്ങായി നിലകൊള്ളുന്ന യുവകലാസാഹിതി ഖത്തറിന്റെ ഇത്തരം ഉദ്യമങ്ങൾ മാതൃകാപരവും ശ്ലാഘനീയവുമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

യുവകലാസാഹിതി ഖത്തർ പ്രസിഡന്റ് അജിത് പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി രാഗേഷ് കുമാർ നന്ദി പറഞ്ഞു. നോവ ഹെൽത്ത് കെയർ മാർക്കറ്റിംഗ് മാനേജർ റെയ്മോൻ ബാസ്റ്റിൻ, ഡോക്ടർ ബോണി ടോം എന്നിവരടങ്ങിയ മെഡിക്കൽ സംഘം ക്യാമ്പിന് നേതൃത്വം നൽകി.

നോർക്ക രജിസ്ട്രേഷനും പ്രവാസി ക്ഷേമനിധി പെൻഷൻ രജിസ്ട്രേഷനും യുവകലാസാഹിതി വനിതാ വേദി സെക്രട്ടറി ഷാന ലാലു നേതൃത്വം നൽകി. മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റേർസ് കെ ഇ ലാലു, ജീമോൻ ജേക്കബ്, രജി പുത്തൂറാൻ, മോഹൻ ജോൺ, ഇബ്രൂ ഇബ്രാഹിം, രഘുനാഥ് എന്നിവരടങ്ങിയ ഭാരവാഹികൾ ക്യാമ്പിനെ നിയന്ത്രിച്ചു.

Eng­lish sum­ma­ry; yuvalakalsahithi Qatar Shri. CK Chan­drap­pan Memo­r­i­al Free Med­ical Camp 2022

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.