25 April 2025, Friday
KSFE Galaxy Chits Banner 2

പീഡനവീരനും കൊലപാതകിയുമായ ആള്‍ദൈവം ഗുര്‍മീതിന് ഇസഡ് കാറ്റഗറി സുരക്ഷ

Janayugom Webdesk
ചണ്ഡിഗഡ്
February 22, 2022 6:10 pm

ദേര സച്ചാ സൗധ തലവൻ ഗുർമീത് റാം റഹീമിന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ നൽകും. ഗുർമീതിന് നേരെ ആക്രമണമുണ്ടാകാൻ സാധ്യത ഉണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് സുരക്ഷ. ഹരിയാന സർക്കാരിന്റേതാണ് നടപടി.

ജയിലിൽ ആയിരുന്ന ഗുർമീത് ഈ മാസം ഏഴിനാണ് പരോളിൽ പുറത്തിറങ്ങിയത്. പത്രപ്രവർത്തകൻ രാമചന്ദ്ര ഛത്രപതിയുടെ കൊലപാതകം, രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്തു എന്നീ കേസുകളില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതിയാണ് ഗുര്‍മീത് റാം റഹീം. ഫെബ്രുവരി 27 വരെയാണ് ഗുര്‍മീതിന് പരോള്‍ ലഭിച്ചിരിക്കുന്നത്.

 

Eng­lish Sum­ma­ry: Z cat­e­go­ry secu­ri­ty for self styled God Gurmeet

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.