സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറയുന്നതിനെത്തുടര്‍ന്ന് രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നടപടികള്‍ പിന്‍വലിക്കുന്നതായി മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനം കൈക്കൊണ്ടത്.
അതേസമയം മാസ്ക് ഉള്‍പ്പെടെയുള്ള മുന്‍കരുതല്‍ ഇനിയും തുടരണമെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും ജഗന്മോഹന്‍ റെഡ്ഡി പറഞ്ഞു.
പനി സര്‍വേ നടത്തുന്നതും ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്തുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ തുടരാന്‍ അധികൃതരോട് മുഖ്യമന്ത്രി ആവശ്യപ്പെടുകയും ചെയ്തു.
സംസ്ഥാനത്ത് കോവിഡിനെതിരായ വാക്സിനേഷന്‍ നൂറ് ശതമാനം ആക്കുന്നതിനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
നിലവില്‍ 18,929 കോവിഡ് പ്രതിദിന കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിദിനം 794 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നുണ്ട്. 0.82 ശതമാനമാണ് സജീവ കേസുകള്‍. ടിപിആര്‍ 3.29 ശതമാനമാണ്. അതേസമയം 9581 ഗ്രാമങ്ങളിലും കോവിഡ് കേസുകള്‍ പൂജ്യമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
English Summary: Zero covid in villages: Telangana to lift curfew
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.