23 December 2024, Monday
KSFE Galaxy Chits Banner 2

സൊമാറ്റോയുടെ സഹസ്ഥാപകന്‍ രാജിവച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
January 2, 2023 9:51 pm

ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ലിമിറ്റഡിന്റെ സഹസ്ഥാപകനും ചീഫ് ടെക്‌നോളജി ഓഫീസറുമായ ഗുഞ്ജൻ പട്ടീദാർ സ്ഥാനമൊഴിഞ്ഞു. സൊമാറ്റോയുടെ ആദ്യ ജീവനക്കാരിൽ ഒരാളാണ് പട്ടീദാർ. കൂടാതെ കമ്പനിക്ക് വേണ്ടി കോർ ടെക് സംവിധാനങ്ങൾ നിർമ്മിച്ചതും ഇദ്ദേഹമാണ്. 

”കഴിഞ്ഞ പത്തിലേറെ വർഷങ്ങളായി ടെക് ഫംഗ്ഷനെ മുന്നോട്ട് നയിക്കാൻ കഴിവുള്ള ഒരു മികച്ച സാങ്കേതിക നേതൃത്വ ടീമിനെ അദ്ദേഹം വളർത്തിയെടുത്തു. സൊമാറ്റോ നിർമ്മിക്കുന്നതിൽ അദ്ദേഹത്തിന്റെ സംഭാവന വിലമതിക്കാനാവാത്തതാണ്,” കമ്പനി അധികൃതര്‍ പറയുന്നു.
അതേസമയം രാജിയുടെ കാരണം വെളിപ്പെടുത്തിയിട്ടില്ല. 

കഴിഞ്ഞ വർഷം നവംബറിൽ കമ്പനിയുടെ മറ്റൊരു സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവച്ചിരുന്നു. നാലര വർഷം മുമ്പ് സൊമാറ്റോയിൽ ചേർന്ന ഗുപ്ത, ഫുഡ് ഡെലിവറി ബിസിനസിന്റെ സിഇഒ സ്ഥാനത്ത് നിന്ന് 2020ൽ സഹസ്ഥാപകനായി ഉയർത്തപ്പെട്ടു. 

കമ്പനിയുടെ തന്നെ സംരംഭങ്ങളുടെ തലവനായ രാഹുൽ ഗഞ്ചൂ, ഇന്റർസിറ്റിയുടെ മുൻ വൈസ് പ്രസിഡന്റും തലവനുമായ സിദ്ധാർത്ഥ് ഝവാർ, സഹസ്ഥാപകൻ ഗൗരവ് ഗുപ്ത എന്നിവരുൾപ്പെടെ, കഴിഞ്ഞ വർഷം ചില ഉയർന്ന പദവികള്‍ വഹിക്കുന്നവര്‍ രാജിവച്ചൊഴിഞ്ഞതിനും സൊമാറ്റോ സാക്ഷ്യം വഹിച്ചിരുന്നു.

Eng­lish Sum­ma­ry: Zoma­to co-founder resigns

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.