
ഫുഡ് ഡെലിവറി ശൃംഖലയായ സൊമാറ്റോ, കമ്പനിയുടെ പേര് ഔദ്യോഗികമായി എറ്റേണല്‍സ് എന്നുമാറ്റി. ഫുഡ് ഡെലിവറി വെര്‍ട്ടിക്കല്‍ — സൊമാറ്റോ, ക്വിക്ക്‌കൊമേഴ്‌സ് യൂണിറ്റ് — ബ്ലിങ്കിറ്റ്, ലൈവ് ഇവന്റ് ബിസിനസ് — ഡിസ്ട്രിക്റ്റ്, കിച്ചണ്‍ സപ്ലൈസ് യൂണിറ്റ് — ഹൈപ്പര്‍പ്യുര്‍ എന്നിങ്ങനെ നാല് പ്രധാന ബിസിനസുകള്‍ എറ്റേണലില്‍ ഉള്‍പ്പെടുമെന്ന് കമ്പനി അറിയിച്ചു.‘ബ്ലിങ്കിറ്റ് ഏറ്റെടുത്തപ്പോള്‍, കമ്പനിയെയും ആപ്പിനെയും വേര്‍തിരിച്ചറിയാന്‍ ഞങ്ങള്‍ ‘എറ്റേണല്‍’ സൊമാറ്റോയ്ക്ക് പകരം ഉപയോഗിക്കാന്‍ തുടങ്ങി.
‘സൊമാറ്റോയ്ക്ക് അപ്പുറമുള്ള ഒന്ന് നമ്മുടെ ഭാവിയുടെ പ്രധാന ചാലകശക്തിയായി മാറുന്ന ദിവസം, കമ്പനിയുടെ പേര് പരസ്യമായി എറ്റേണല്‍ എന്ന് പുനര്‍നാമകരണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതി,’ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ ഓഹരി ഉടമകള്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു. കമ്പനിയുടെ പേര് മാറിയെങ്കിലും, സൊമാറ്റോ ആപ്പ് നിലവിലുള്ള പേരില്‍ തന്നെ പ്രവര്‍ത്തിക്കുക. കമ്പനിയുടെ സ്‌റ്റോക്ക് ടിക്കര്‍ സൊമാറ്റോയില്‍ നിന്ന് എറ്റേണലിലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.