Saturday
26 May 2018

Athletics

അനസിന് മെഡല്‍ നഷ്ടം: ദേശീയ റെക്കോര്‍ഡ്

മുഹമ്മദ് അനസ് ഫിനിഷ് ചെയ്യുന്നു ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസ് 400 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അനസിന് മെഡല്‍ നഷ്ടമായത് നേരിയ വ്യത്യാസത്തില്‍. ഫൈനലില്‍ 45.31 സെക്കന്റില്‍ ഓടി നാലാമനായാണ് അനസ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഗോള്‍ഡ് കോസ്റ്റില്‍ നിന്ന് ഇന്ത്യയുടെ...

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ്; കേരളം കിരീടം നിലനിര്‍ത്തി

ഹരിയാന: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റില്‍ കിരീടം നിലനിര്‍ത്തി കേരളം. തുടര്‍ച്ചയായ ഇരുപതാം തവണയാണ് കേരളത്തിന്റെ നേട്ടം. 9 സ്വര്‍ണവും 9 വെള്ളിയും 6 വെങ്കലവുമടക്കം 86 പോയിന്റോടെയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ഹരിയാനയ്ക്ക് 53 പോയിന്റുകളാണ്...

ജിമ്മിജോര്‍ജ് അവാര്‍ഡ് ഒളിമ്പ്യന്‍ ഒ.പി.ജെയ്ഷക്ക്

കണ്ണൂര്‍: സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള ഇരുപത്തി ഒന്‍പതാമത് ജിമ്മിജോര്‍ജ് ഫൗണ്ടേഷന്‍ അവാര്‍ഡ് ഒളിമ്പ്യന്‍ അത്ലറ്റ് ഒ.പി.ജെയ്ഷയ്ക്ക്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒരു ദശാബ്ദക്കാലം ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ കൈവരിച്ച നേട്ടങ്ങളാണ് ജെയ്ഷയെ അവാഡിന് അര്‍ഹയാക്കിയത്. വയനാട് തൃശ്ശിലേരി സ്വദേശിനിയായ...

പാലക്കാട് മുന്നില്‍; ഇഞ്ചോടിഞ്ച് പോരാട്ടം

പി കെ അജേഷ് പാലാ: സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ പാലക്കാടും എറണാകുളവും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതുവരെ 42 ഇനങ്ങളില്‍ ജേതാക്കളെ നിശ്ചയിച്ചപ്പോള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ എറണാകുളത്തെ പിന്നിലാക്കി പാലക്കാട് ഒന്നാം സ്ഥാനം സ്വന്തമാക്കി. സ്‌കൂളുകളില്‍ മാര്‍ ബേസിലിനെ പിന്തള്ളി...

പുതിയ ദൂരം

ജൂനിയര്‍ ആണ്‍കുട്ടികളുടെ ലോംഗ്ജംപില്‍ എറണാകുളം മനീദ് ജിവി എച്ച്എസ്‌സിലെ കെ.എം.ശ്രീകാന്ത് റിക്കാര്‍ഡോടെ സ്വര്‍ണം നേടുന്നു. ചിത്രം; ജോമോന്‍ പമ്പാവാലി

സൗജന്യം നല്‍കേണ്ടത് പി ടി ഉഷയ്ക്കല്ല

കോഴിക്കോട്: ഒളിംപ്യന്‍ പി.ടി.ഉഷയ്ക്ക് സൗജന്യമായി സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനിതിരെ നയം വ്യക്തമാക്കി സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്. സംസ്ഥാനത്ത് മികവ് തെളിയിച്ച ആയിരക്കണക്കിന് കായികതാരങ്ങളും പരിശീലകരുമുണ്ട്. ഇവരില്‍ വീടില്ലാത്തവര്‍ക്ക് വീടും ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി വാങ്ങിവീടും വെച്ചുകൊടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പി.ടി.ഉഷയ്ക്ക് സ്വന്തമായി...

മലയാളി താരങ്ങളുടെ ഉജ്ജ്വല മുന്നേറ്റം

തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറ് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടിയാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആറ് സ്വര്‍ണവും അഞ്ച് വെള്ളിയും രണ്ട് വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തിയ കര്‍ണാടകയോട് ഒരു...

ചിത്രയുടെ മറുപടി

തുര്‍ക്‌മെനിസ്ഥാനില്‍ നടക്കുന്ന ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ പി യു ചിത്രക്ക് സ്വര്‍ണ്ണം. 1500 മീറ്ററിലാണ് ചിത്ര സ്വര്‍ണം നേടിയത്. നാല് മിനുട്ട് 27 സെക്കന്റിലാണ് ചിത്ര മത്സരം പൂര്‍ത്തിയാക്കിയത്. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമിലേക്ക് ചിത്രയെ ഉള്‍പ്പെടുത്താതിരുന്നത് വലിയ വിവാദത്തിനിടയാക്കിയിരുന്നു....

മഴയിലും ആവേശമായി പൈതല്‍ മല വെര്‍ട്ടിക്കല്‍ മാരത്തണ്‍

  കോരിച്ചൊരിയുന്ന മഴയും ഇരച്ചുകയറുന്ന തണുപ്പും കാഴ്ചമറയ്ക്കുന്ന കോടമഞ്ഞും അവര്‍ക്ക് തടസ്സമായില്ല. എന്നു മാത്രമല്ല അവയെല്ലാം ആവോളം ആസ്വദിച്ച് നൂറുകണക്കിനു പേര്‍ പൈതല്‍മലയിലേക്കുള്ള വളഞ്ഞുപുളഞ്ഞ വഴികള്‍ ഓടിക്കയറി. പ്രകൃതിയുടെ വരദാനങ്ങളെല്ലാം ഒന്നിച്ചനുഭവിക്കുന്നതിന്റെ നിര്‍വൃതിയായിരുന്നു ഓരോരുത്തരുടെ മുഖത്തും. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍...

ലണ്ടനില്‍ കൊടിയിറങ്ങി; വെറുംകൈയോടെ ഇന്ത്യ

ലണ്ടന്‍: പതിവുപോലെ നേട്ടങ്ങളൊന്നുമില്ലാതെ ഇന്ത്യന്‍ ടീം ലണ്ടനില്‍ നിന്നും മടങ്ങുന്നു. ദാവിന്ദര്‍ സിങ് കാംഗും ജി ലക്ഷ്മണനുമൊഴികെ എടുത്തുപറയത്തക്ക പ്രകടനം നടത്താന്‍ മറ്റാര്‍ക്കുമായില്ല. 25 അംഗ സംഘമാണ് ഇന്ത്യയെ ലോക അത്‌ലറ്റിക്‌സില്‍ പ്രതിനിധീകരിച്ചത്. അവസാനദിനം 20 കിലോ മീറ്റര്‍ നടത്ത മല്‍സരത്തില്‍...