26 July 2024, Friday
KSFE Galaxy Chits Banner 2

പണിമുടക്ക് ജില്ലയിൽ പൂർണ്ണം: തൊഴിലാളി പ്രതിഷേധമിരമ്പി

Janayugom Webdesk
കൊല്ലം
March 29, 2022 8:03 pm

പന്ത്രണ്ടിന ആവശ്യങ്ങളുന്നയിച്ച് കേന്ദ്രട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ജില്ലയിൽ പൂർണ്ണം. സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിൽ 80 കേന്ദ്രങ്ങളിൽ സമരസദസുകൾ നടന്നു. ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന സമാപനയോഗം സിഐടിയു സംസ്ഥാന സെക്രട്ടറി എൻ പത്മലോചനൻ ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എസ് സുദേവൻ, ബി തുളസീധരക്കുറുപ്പ്, അഡ്വ. പി സജി, കെ വരദരാജൻ, എ എം ഇക്ബാൽ, ജി ആനന്ദൻ (സിഐടിയു), എം പി ഗോപകുമാർ, ജെ ഉദയഭാനു, ജി ബാബു, ചെങ്ങറ സുരേന്ദ്രൻ, ബി മോഹൻദാസ് (എഐടിയുസി), ടി സി വിജയൻ, കുരീപ്പുഴ മോഹനൻ, ടി കെ സുൽഫി, കെ പി ഉണ്ണികൃഷ്ണൻ (യുടിയുസി), എച്ച് അബ്ദുൾ റഹ്‌മാൻ, കൃഷ്ണവേണി ശർമ, കോതേത്ത് ഭാസുരൻ, കെ എം റഷീദ് (ഐഎൻടിയുസി), ഷൈല കെ ജോൺ (എഐയുടിയുസി), ശശീന്ദ്രൻ (ടിയുസിഐ), ചക്കാലയിൽ നാസർ (എസ്‌ടിയു), വി ആർ അജു (എൻജിഒ യൂണിയൻ), ബി ബിനു(എൽഐസി), പി ഗോപാലകൃഷ്ണൻ (കെ എസ്ആർടിസി), ടി വേണുഗോപാൽ (ബെഫി) എന്നിവർ സംസാരിച്ചു. രാവിലെ നടന്ന പ്രകടനം എൽഐസി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് നഗരം ചുറ്റി ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് സമാപിച്ചു. ജില്ലയിൽ 16 ലക്ഷം തൊഴിലാളികളും ജീവനക്കാരും സമരത്തിൽ പങ്കെടുത്തതായി സമരസമിതി ജില്ലാ കൺവീനർ ടി സി വിജയൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.