21 June 2024, Friday

മികച്ച യൂത്ത് ക്ലബ്ബിനുള്ള പുരസ്കാരം പോരുവഴി സത്യചിത്രയ്ക്ക്

Janayugom Webdesk
ശാസ്താംകോട്ട
March 30, 2022 8:56 pm

ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ പുരസ്കാരത്തിന് പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല ആന്റ് യൂത്ത് ക്ലബ്ബിനെ തിരഞ്ഞെടുത്തു. 30,000 രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന പുരസ്കാരം ഇന്ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ വിതരണം ചെയ്യും.
ഈ വർഷത്തെ ജില്ലയിലെ മികച്ച യൂത്ത് ക്ലബ്ബിനുള്ള നെഹ്റു യുവകേന്ദ്ര അവാർഡും പോരുവഴി സത്യചിത്ര ഗ്രാമീണ ഗ്രന്ഥശാല ആന്റ് യൂത്ത് ക്ലബ്ബിന് ലഭിച്ചിരുന്നു. സംസ്ഥാന സർക്കാർ പുരസാരം ലഭിച്ചതിന് പിന്നാലെ ക്ലബ് പ്രവര്‍ത്തകര്‍ ചെരാതുകൾ തെളിയിച്ച് സന്തോഷം പങ്കിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.