19 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 15, 2025
April 15, 2025
April 14, 2025
April 9, 2025
April 1, 2025
March 29, 2025
March 28, 2025
March 28, 2025
March 26, 2025

കര്‍ണ്ണാടകയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് ബസവരാജ ബൊമ്മെ

Janayugom Webdesk
ന്യൂഡല്‍ഹി
August 27, 2022 3:59 pm

കര്‍ണ്ണാടകയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അഭിപ്രായപ്പെട്ടു. ബിജെപി നേതൃത്വം തനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറയുന്നു. കര്‍ണ്ണാടകയിലെ ബിജെപി ഭരണത്തില്‍ ജനങ്ങള്‍ ആകെ അസ്വസ്തരാണ്. ഭരണം മറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നു.

മുഖം രക്ഷിക്കാനായി ബിജെപി നേതൃത്വം ബൊമ്മെയെ മാറ്റുവാന്‍ സാധ്യത ഉള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണ് ബൊമ്മെ തന്‍റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്.തന്റെ മുൻഗാമിയായ ബിഎസ് യെദ്യൂരപ്പയെ മുന്നറിയിപ്പില്ലാതെ എങ്ങനെയാണ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത് എന്ന ചോദ്യത്തിന് എല്ലാ ദിവസവും ഞായറാഴ്ചയല്ല. ഹൈക്കമാൻഡ് എനിക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട് എന്ന മറുപടിയാണ് അദ്ദേഹംനല്‍കിയത്.

യദ്യൂരപ്പയുടെ കളിപ്പാവയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ടല്ലോയെന്ന എന്ന ചോദ്യത്തിനും മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്നും ഉപദേശം തേടാറുണ്ടെന്നും,ദൈനംദിന കാര്യത്തില്‍ അദ്ദേഹം ഇടപെടാറില്ലെന്നും ബൊമ്മെ പറഞ്ഞു. എന്നെ ഭരിക്കാൻ സഹായിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതലയെന്നും പറഞ്ഞു.

Eng­lish Summary:Basavaraja Bomme that there will be no lead­er­ship change in Karnataka

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.