16 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025
April 8, 2025
April 8, 2025
April 7, 2025
April 6, 2025
April 5, 2025

കൊച്ചിയിൽ വൻലഹരി മരുന്ന് വേട്ട: 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍

Janayugom Webdesk
കൊച്ചി
September 30, 2022 6:51 pm

കൊച്ചിയിൽ വൻലഹരി മരുന്ന് വേട്ട. മട്ടാഞ്ചേരിയിൽ 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് ആണ് പിടിയിൽ ആയത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും, ഇലക്ട്രോണിക്സ് ഉപകരണങ്ങളും, മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

25 ലക്ഷം രൂപ വില വരുന്ന അധിമാരക മയക്കുമരുന്നായ എംഡിഎംഎ യുമായാണ് മട്ടാഞ്ചേരി സ്വദേശി പിടിയിലായത്. പെലെ എന്ന് വിളിപ്പേരുള്ള മട്ടാഞ്ചേരി കൂവപ്പാടം സ്വദേശി ശ്രീനിഷിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റിയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ഇന്നലെ രാത്രി മട്ടാഞ്ചേരി സബ് ഡിവിഷനിൽ നടത്തിയ കോംമ്പിങ്ങ് ഓപ്പറേഷനിൽ ചുള്ളിക്കൽ ഭാഗത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്നും 500 ഗ്രാം എംഡിഎംഎ യും വിൽപ്പന നടത്തിക്കിട്ടിയ 20136 രൂപയും തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ലൂരിൽ നിന്നുമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് കൊച്ചി ഡിസിപി ശശിധരൻ പറഞ്ഞു.

കൊച്ചിയിൽ രാത്രികാലങ്ങളിൽ രഹരിമരുന്ന് വ്യാപാരം വർധിക്കുന്നതായും ഡിസിപി പറഞ്ഞു. മട്ടാഞ്ചേരി ഭാഗങ്ങളിലും കൊച്ചിയിലെ വിവിധ ഇടങ്ങളിലും രാത്രിയിൽ പരിശോധന കർശനമാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതിക്ക് എംഡിഎംഎ  നൽകിയ സംഘങ്ങളെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.

Eng­lish Sum­ma­ry: man arrest­ed with MDMA
You may also like this video

YouTube video player

TOP NEWS

April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025
April 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.