
തീപ്പെട്ടി കൊള്ളി ഒരു ഉരസലിൽ കത്തിയമരും നനയാതെ, നഷ്ടപ്പെടാതത് കൊണ്ടു നടക്കണം നനഞ്ഞു പൂന്തുകിൽ മരുന്നുരഞ്ഞ് തിരും കൊഴിഞ്ഞലിഞ്ഞു താഴും മുഴുത്ത വേനലിൽ കഴൽ വിരിഞ്ഞു പാറും മനം നിറഞ്ഞ് പൊരിഞ്ഞെറിച്ച് കത്തും ഒരു തിരിയിലേക്ക് തീ പകരാനായാൽ പല തലങ്ങളിൽ, പല വേദികളിൽ വെളിച്ചം നിൽക്കും അതിന് കഴിയാത്ത കൊള്ളി ഒരു ഉരസലിൽ കത്തിയമരും ഒരു കൊള്ളി മതി, തീ, തരി മതി, ഒരു കാടിനെ, ഒരു കാലത്തെ, ഒരു സമൂഹത്തെ, എന്തിന്, ഈ ലോകത്തെ ചാരമാക്കാൻ കരുതിയിരിക്കുക, കൊള്ളി ഉരഞ്ഞു കത്തിയമരുംവരെ നനയാതെ, നഷ്ടപ്പെടുത്താതത് കാത്തുസൂക്ഷിക്കുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.