3 February 2025, Monday
KSFE Galaxy Chits Banner 2

ഫെസാഡ് ’ ഏകാങ്ക ചിത്രപ്രദർശനത്തിന് തുടക്കമായി

Janayugom Webdesk
kottayam
December 21, 2021 5:15 pm

 

കേരള ലളിതകലാ അക്കാഡമി അവതരിപ്പിക്കുന്ന ഏകാങ്ക ചിത്രപ്രദർശനം സുനിൽ വല്ലാർപ്പാടം “ഫെസാഡ് ’ ന് തുടക്കമായി. 28 വരെ ഡി സി കിഴക്കേമുറിയിടത്തിലുള്ള ലളിതകലാ അക്കാഡമി ആർട്ട്‌ ഗാലറിയിലാണ് പ്രദർശനം. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് കാലത്ത് ചെയ്ത ഡ്രോയിങ്ങുകളാണ് ഈ പ്രദർശത്തിൽ ഉള്ളത്. ചുറ്റുപാടുമുള്ള ജീവിതത്തെ എങ്ങനെ ആവിഷ്‌കരിക്കാം എന്ന സ്വാതത്രമായ ഇടപെടലാണ് ഈ വരകൾ. വരച്ചുകൊണ്ടിരിക്കുമ്പോൾതന്നെ ഉള്ളിൽ രൂപപ്പെടുന്ന മാറ്റനേകം രൂപങ്ങളെ അറിയലും മനസ്സിലാക്കലും അത്തരം രൂപങ്ങളെ ചാർകോൾ മീഡിയത്തിലൂടെ കടലാസ്സിൽ വരയ്ക്കുകയും ചെയ്യുന്നു.     6 സോളോ എക്സിബിഷനുകളും നിരവധി ഗ്രൂപ്പ്‌ എക്സിബിഷനുകളിലും സുനിൽ പങ്കെടുത്തിട്ടുണ്ട്. ലളിതകാല അക്കാഡമിയുടെ സംസ്ഥാന അവാർഡ് രണ്ട് പ്രാവശ്യം ലഭിച്ചിട്ടുണ്ട്.

25 അടി നീളത്തിലുള്ള ചിത്രം മനുഷ്യന്റെ യാത്രകളെക്കുറിച്ചാണ്. എന്നും എവിടെയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മനുഷ്യർ യാത്ര ചെയ്തുകൊണ്ടീയിരുന്നു. ദൂരെ എവിടെയോ ഒരിടം അവനുണ്ട് എന്നൊരു തോന്നൽ. മനുഷ്യാവസ്ഥകൾ ഇതിലൂടെ കടന്നുപോകുന്നു. ഡിസംബർ 25–26 തീയതികളിൽ ഗാലറി അവധിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.