പള്ളികളിലും മസ്ജിദിലും വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കുമ്പോള്‍ ക്ഷേത്രങ്ങളില്‍ മാത്രം സാധാരണ നിരക്ക് ഈടാക്കുന്നുവെന്ന ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രചരണത്തിനെതിരെ കെഎസ്ഇബി തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്ന ഇത്തരത്തിലൊരു കമന്റിനാണ് കെഎസ്ഇബി മറുപടി നല്‍കിയത്.
പള്ളികളിലും മസ്ജിദിലും ഒരു യൂണിറ്റിന് 1.85 രൂപ മാത്രം ഈടാക്കുമ്പോള്‍ ക്ഷേത്രത്തില്‍ 7.85 രൂപ ഈടാക്കുന്നുവെന്നായിരുന്നു കേരള ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ വന്ന കമന്റ്.എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണെന്നായിരുന്നു കെഎസ്ഇബി കമന്റിലൂടെ മറുപടി നല്‍കിയത്.
മസ്ജിദിലെ പുരോഹിതര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്നുണ്ടെന്നും എന്തുകൊണ്ട് പൂജാരിക്ക് സര്‍ക്കാര്‍ ശമ്പളം കിട്ടുന്നില്ലെന്നും ഈ കമന്റില്‍ പറയുന്നുണ്ട്. വാട്‌സ്ആപ്പില്‍ വന്ന മെസേജാണെന്നും സത്യാവസ്ഥ അറിയുന്നവര്‍ പറഞ്ഞുതരണമെന്നും പറഞ്ഞാണ് ഈ കമന്റ് ഒരാള്‍ പങ്കുവെച്ചത്.
English Summary:
1.85 rupees per unit in mosques and mosques and 7.85 rupees per unit in temples are propagated by extremist Hindu groups; KSEB as fake
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.