March 25, 2023 Saturday

Related news

March 19, 2023
March 19, 2023
March 17, 2023
March 17, 2023
March 16, 2023
March 15, 2023
March 15, 2023
March 14, 2023
March 14, 2023
March 14, 2023

അഞ്ച് വര്‍ഷത്തിനിടെ ബാങ്കുകള്‍ എഴുതിത്തള്ളിയത് 10 ലക്ഷം കോടി

Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2022 10:28 pm

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 10 ലക്ഷത്തിലധികം കോടിയുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളിയെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റിനെ അറിയിച്ച കണക്കാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.65 ലക്ഷം കോടി നിഷ്ക്രിയ ആസ്തികളാണ് (എന്‍പിഎ) അഞ്ചുവര്‍ഷത്തിനിടെ എഴുതി തള്ളിയത്. രണ്ടാം സ്ഥാനത്തുള്ള പഞ്ചാബ് നാഷണല്‍ ബാങ്ക് 59,807 കോടി എഴുതിത്തള്ളി. കിട്ടാക്കടങ്ങള്‍ നാല് വർഷം പൂർത്തിയാകുമ്പോൾ എഴുതിത്തള്ളൽ വഴി ബന്ധപ്പെട്ട ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷത്തില്‍ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾ (എസ്‌സിബി) 10,09,511 കോടി രൂപ എഴുതിത്തള്ളിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

2022 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐ 19,666 കോടി എഴുതിത്തള്ളി. 34,402 (2021), 52,362 (2020), 58,905 (2019) എന്നിങ്ങനെയാണ് മുന്‍വര്‍ഷങ്ങളിലെ കണക്ക്. ഐഡിബിഐ ബാങ്ക് 33,135 കോടിയാണ് എഴുതിത്തള്ളിയത്. 2022ല്‍ മാത്രം 2,889 കോടി. സ്വകാര്യ ബാങ്കുകളില്‍ 42,164 കോടി എഴുതിത്തള്ളിയ ഐസിഐസിഐ ബാങ്കാണ് ആദ്യസ്ഥാനത്ത്. 31,516 കോടിയാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ കണക്ക്. 

എഴുതിത്തള്ളിയ വായ്പകള്‍ തിരിച്ചടവിന് ബാധ്യസ്ഥമായിരിക്കും. വായ്പക്കാരന്റെ അക്കൗണ്ടില്‍ നിന്ന് കുടിശിക വീണ്ടെടുക്കുന്ന പ്രക്രിയ തുടരുന്നതിനാല്‍ എഴുതിത്തള്ളൽ അവര്‍ക്ക് ഗുണം ചെയ്യില്ല. വായ്പാ തിരിച്ചടവ് മുടങ്ങുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളെ തുടര്‍ന്നാണെന്ന് കണ്ടെത്തിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

Eng­lish Summary:10 lakh crore writ­ten off by banks in five years
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.