18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 25, 2024
October 19, 2023
September 12, 2023
July 29, 2023
July 27, 2023
March 25, 2023
December 12, 2022
December 12, 2022
February 11, 2022
February 10, 2022

ജൂനിയർ വിദ്യാര്‍ത്ഥികളെ റാഗിങ്ങിനിരയാക്കിയ 10 മെഡിക്കൽ വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

Janayugom Webdesk
ഹൈദരാബാദ്
September 12, 2023 9:40 am

ജൂനിയർ വിദ്യാർത്ഥികളെ റാഗിങ് ചെയ്ത പത്ത് എംബിബിഎസ് വിദ്യാർത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. തെലങ്കാനയിലെ ഗാന്ധി മെഡിക്കൽ കോളജിലാണ് സംഭവം. ഒരു വർഷത്തേക്കാണ് സസ്‌പെൻഷന്‍.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ ജൂനിയര്‍ വിദ്യാര്‍ത്ഥികളെ റാഗിങ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. തുടർന്ന് റാഗിങ് വിരുദ്ധ സമിതിയാണ് സസ്‌പെൻഷൻ ഉത്തരവുകൾ പുറപ്പെടുവിച്ചത്. തങ്ങള്‍ റാഗിങ്ങിനിരയായതായി യുജിസിയിലെ ആന്റി റാഗിങ് സെല്ലില്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. റാഗിങ് ചെയ്ത വിദ്യാര്‍ത്ഥികളെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കിയതായും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: 10 med­ical stu­dents sus­pend­ed for rag­ging junior students

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.