26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 26, 2025
March 25, 2025
March 23, 2025
March 22, 2025
March 22, 2025
March 22, 2025
March 19, 2025
March 19, 2025
March 16, 2025

കശ്മീരില്‍ 10 ഭീകരര്‍ അറസ്റ്റില്‍

Janayugom Webdesk
ശ്രീനഗര്‍
February 16, 2022 10:49 pm

കശ്മീരിൽ പത്ത് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സംസ്ഥാന അന്വേഷണ ഏജൻസി (എസ്‌ഐ‌എ) അറസ്റ്റ് ചെയ്തു. താഴ്‌വരയിലെ വിവിധ ഇടങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഭീകരരെ പിടികൂടിയത്. തീവ്രവാദം, വിഘടനവാദം എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ അടുത്തിടെ രൂപീകരിച്ച ഏജൻസിയാണ് എസ്ഐഎ. ജെയ്‌ഷെ മുഹമ്മദ് ശൃംഖല കേന്ദ്രീകരിച്ച് ചൊവ്വാഴ്ച രാത്രിയാണ് റെയ്ഡ് നടത്തിയത്.

തെക്കൻ, മധ്യ കശ്മീരിലെ വിവിധ ജില്ലകളിലെ 10 സ്ഥലങ്ങളിൽ ഒരേസമയം പരിശോധന നടത്തി. സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനും, സാമ്പത്തികം ക്രമീകരിക്കുന്നതിനും തെക്കൻ, മധ്യ കശ്മീരിൽ ആയുധങ്ങൾ കൊണ്ടുപോകുന്നതിനും മറ്റ് പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു അംഗത്തെ കണ്ടെത്തിയാൽ ശൃംഖല തകരാതിരിക്കാനുള്ള നടപടികളും ഇവർ സ്വീകരിച്ചിരുന്നു. പരിശോധനയിൽ സെൽഫോണുകൾ, സിം കാർഡുകൾ, ബാങ്കിങ് രേഖകൾ, കൂടാതെ ഒരു ഡമ്മി പിസ്റ്റൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

eng­lish summary;10 ter­ror­ists arrest­ed in Kashmir

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.