3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

May 7, 2024
May 2, 2024
October 5, 2023
July 10, 2023
October 29, 2022
May 22, 2022
April 15, 2022
February 3, 2022
November 9, 2021

യുവതിയുടെ മരണം: അരളിപ്പൂവിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞു

അരളിപ്പൂക്കൾ പ്രദർശനത്തിനുപോലുംവയ്ക്കാതെ കര്‍ഷകര്‍
Janayugom Webdesk
ആലപ്പുഴ
May 7, 2024 10:00 am

ഹരിപ്പാട് സ്വദേശിയായ യുവതി മരിച്ചത് അരളിപ്പൂവിലെ വിഷം മൂലമാണെന്ന പ്രചാരണത്തെ തുടർന്ന് പൂവിന്റെ വിൽപ്പന കുത്തനെ ഇടിഞ്ഞുവെന്ന് വ്യാപാരികൾ. അരളിപ്പൂവിന് ആവശ്യക്കാരില്ലാത്ത സ്ഥിതിയാണെന്ന് പൂക്കച്ചവടക്കാർ പറയുന്നു. ഇന്നലെ പൂക്കടകളിലൊന്നും വിൽപ്പനക്കായി അരളിപ്പൂക്കൾ പ്രദർശിപ്പിച്ചിരുന്നില്ല. ക്ഷേത്രങ്ങളിലെ പൂജകൾക്കും മാലകൾക്കുമായാണ് അരളിപ്പൂക്കൾ കൂടുതലായി പോയിരുന്നത്. എന്നാൽ വിഷാംശ വാർത്തകൾ വന്നതോടെ അരളിപ്പൂക്കൾക്ക് പകരം തെറ്റി, തുളസി, താമര, മുല്ല എന്നീ പൂക്കളാണ് വാങ്ങുന്നത്.

വെള്ള, പിങ്ക്, ചുവപ്പ് നിറങ്ങളിലുളള അരളിപ്പൂക്കളാണ് ഉള്ളത്. ഇതിൽ പിങ്കിനും ചുവപ്പിനുമാണ് ആവശ്യക്കാരേറെ ഉണ്ടായിരുന്നത്. ഒരു കിലോ അരളിപ്പൂവിന് ഇന്നലെ 300 രൂപയായിരുന്നു വില. തമിഴ്‌നാട്ടിലെ സേലത്ത് നിന്നുമാണ് അരളിപ്പൂക്കൾ കൂടുതലായി എത്തുന്നത്.ഉത്സവങ്ങൾ നടക്കുന്ന ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചാക്ക് കണക്കിന് അരളിപ്പൂക്കളാണ് വിറ്റ് പോയിരുന്നത്. നാട്ടിലും വളരുമെന്നതിനാൽ മിക്ക വീടുകളിലും നാലും അഞ്ചും അരളിച്ചെടികൾ ഉണ്ട്. നമ്മുടെ നാട്ടിൽ തന്നെ അരളി കൃഷി നടത്തുന്നവരും ഉണ്ട്. ദേശീയ പാതയോരങ്ങളും ഡിവൈഡറുകളും അലങ്കരിക്കുന്നതും അരളിച്ചെടിയും പൂക്കളുമാണ്. 

Eng­lish Sum­ma­ry: poi­son­ing from ner­i­um ole­an­der; Sales plummeted

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.