18 April 2024, Thursday

Related news

April 17, 2024
April 17, 2024
April 10, 2024
April 8, 2024
April 7, 2024
April 7, 2024
April 4, 2024
April 3, 2024
April 2, 2024
March 30, 2024

രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ വീട്ടില്‍ നിന്ന് 100 കോടി കണ്ടെത്തി

Janayugom Webdesk
റാഞ്ചി
November 8, 2022 6:29 pm

ത്സാര്‍ഖണ്ഡില്‍ രണ്ട് കോൺഗ്രസ് എം‌എൽ‌എമാരുടെയും കൂട്ടാളികളുടെയും വസതിയിലും സ്ഥാപനങ്ങളിലും  ഇഡിയും ആദായനികുതി വകുപ്പും സംയുക്തമായി നടത്തിയ റെയ്ഡില്‍ 100 കോടിയിലധികം  കണക്കില്‍പ്പെടാത്ത നിക്ഷേപങ്ങളും പണ ഇടപാടുകളും കണ്ടെത്തി. പൌഡയ്യഹടില്‍ നിന്നുള്ള എംഎല്‍എ പ്രദീപ് യാദവിന്റെയും ബെര്‍മോയില്‍ നിന്നുള്ള എംഎല്‍എയുമായ കുമാര്‍ ജയ്മംഗള്‍ സിംഗിന്റെയും വസതികളിലാണ് റെയ്ഡ് നടന്നത്. എംഎല്‍എ അനൂപ് സിംഗുമായി ബന്ധമുള്ള കല്‍ക്കരി വ്യവസായി അജയ് കുമാര്‍ സിംഗിന്റെ വീട്ടിലും ഇഡി സംഘം റെയ്ഡ് നടത്തി.

റാഞ്ചി, ഗോഡ്ഡ, ബെർമോ, ദുംക, ജംഷഡ്പൂർ, ജാർഖണ്ഡിലെ ചൈബാസ, പട്ന (ബിഹാർ), ഗുരുഗ്രാം (ഹരിയാന), കൊൽക്കത്ത (പശ്ചിമ ബംഗാൾ) എന്നിവിടങ്ങള്‍ ഉള്‍പ്പെടെ 50 സ്ഥലങ്ങളില്‍  സിബിഡിടി ഈ മാസം തെരച്ചില്‍ നടത്തിയതായി  ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു. കൽക്കരി, ഇരുമ്പയിര് ബിസിനസ് സ്ഥാപനങ്ങളിലാണ് റെയ്ഡ് നടന്നത്. കുമാർ ജയമംഗല് എന്ന അനുപ് സിംഗ്, പ്രദീപ് യാദവ് എന്നി എംഎല്‍എമാരുടെ പങ്ക് അന്വേഷണ ഉദ്യോഗസ്ഥർ തുടക്കത്തില്‍ കണ്ടെത്തിയിരുന്നു.

മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ജെഎംഎം നേതൃത്വത്തിലുള്ള ഭരണ സഖ്യത്തിന്റെ പങ്കാളിയാണ് കോൺഗ്രസ്. കൽക്കരി വ്യാപാരം/ഗതാഗതം, സിവിൽ കരാറുകൾ നടപ്പാക്കൽ, ഇരുമ്പയിര് വേർതിരിച്ചെടുക്കൽ, സ്പോഞ്ച് ഇരുമ്പ് ഉൽപ്പാദനം എന്നിവയിലും പല ബിസിനസ് ഗ്രൂപ്പുകൾ പങ്കാളികളാണ്. ഇവരില്‍ പല പ്രമുഖ രാഷ്ട്രീയ നേതാക്കളും പങ്കാളികളായിട്ടുള്ളതെന്ന് സിബിഡിടി പറയുന്നു. രണ്ട് കോടിയിലധികം പണം പിടിച്ചെടുത്തു.

Eng­lish Summary:100 crores found in two hous­es of con­gress mla from jharkhand
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.