26 March 2024, Tuesday

ഹീറോ മോട്ടോകോര്‍പ്പില്‍ 1000 കോടിയുടെ തട്ടിപ്പ്

Janayugom Webdesk
ന്യൂഡല്‍ഹി
March 29, 2022 7:32 pm

ഹീറോ മോട്ടോകോര്‍പ്പില്‍ 1000 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ്. വ്യാജ ചെലവ് കണക്കുകള്‍ തയ്യാറാക്കി വരുമാനം മറച്ചുവച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഈ മാസം 23 മുതല്‍ 28 വരെ ഹീറോ മോട്ടോകോര്‍പ്പിന്റെ ഡല്‍ഹിയിലെയും ഗുരുഗ്രാമിലേയും ഓഫീസുകളിലായിരുന്നു റെയ്ഡ്. കമ്പനി ചെയര്‍മാന്‍ പവന്‍ മുഞ്ജാളിന്റെ വസതിയിലും റെയ്ഡ് നടന്നിരുന്നു.

ഡല്‍ഹിയിലെ ഛത്തര്‍പുരില്‍ ഒരു ഫാംഹൗസ് വാങ്ങാന്‍ 100 കോടി രൂപ മുഞ്ജാള്‍ ചെലവാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. റെയ്ഡും തട്ടിപ്പ് കണ്ടെത്തിയതും സംബന്ധിച്ച് ഇതുവരെ കമ്പനി പ്രതികരണമൊന്നും പുറത്തുവിട്ടിട്ടില്ല.

റെയ്ഡിന്റെ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 7.18 ശതമാനം ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്. ബിഎസ്ഇയില്‍ 2,206 രൂപയിലാണ് ഇന്നലെ വ്യാപാരം അവസാനിച്ചത്.

eng­lish summary;1000 crore scam at Hero MotoCorp

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.