കെഎസ്ആർടിസിയുടെ ഭരണം, അക്കൗണ്ട്സ് സംബന്ധമായ നടപടികൾ കാര്യക്ഷമമാക്കുന്നതിന് വേണ്ടി ആരംഭിക്കുന്ന 15 ജില്ലാ ഓഫീസുകളിൽ 11 എണ്ണത്തിന്റെ പ്രവർത്തനം 18 മുതൽ ആരംഭിക്കും.
കാസർകോട്, കണ്ണൂർ, വയനാട്, പാലക്കാട് ജില്ലകളിൽ ജൂൺ ഒന്ന് മുതൽ ഓഫീസ് പ്രവർത്തനം ആരംഭിച്ചിരുന്നു. കെഎസ്ആർടിസിക്ക് ഇത് വരെ 98 ഡിപ്പോ/ വർക്ക്ഷോപ്പുകളിലായിരുന്നു ഓഫീസ് സംവിധാനം പ്രവർത്തിച്ചിരുന്നത്.
സുശീൽഖന്ന റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി ചെലവ് കുറയ്ക്കുകയും ഉല്പാദനക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി ഇത് 15 ഓഫീസുകളായി ചുരുക്കാൻ തീരുമാനിച്ചു. കെഎസ്ആർടിസിയുടെ ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് തന്നെ പ്രവർത്തിക്കും.
എന്നാൽ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ജില്ലാ ആസ്ഥാനത്തുള്ള കെട്ടിടങ്ങളിൽ ജില്ലാ ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലസൗകര്യം ഇല്ലാത്തതിനാൽ കൊട്ടാരക്കര, ഹരിപ്പാട്, ചങ്ങനാശ്ശേരി, ആലുവ എന്നിവിടങ്ങളിലാണ് താല്ക്കാലിക ഓഫീസ് ആരംഭിക്കുന്നത്.
ഇവിടങ്ങളിൽ ആവശ്യമായ സ്ഥല സൗകര്യം ലഭ്യമാകുന്ന മുറയ്ക്ക് ജില്ലാ കേന്ദ്രങ്ങളിലേക്ക് ഈ ഓഫീസുകൾ മാറ്റുകയും ചെയ്യും. ഇടുക്കി ജില്ലയുടെ ആസ്ഥാനമായ പൈനാവിൽ കെഎസ്ആർടിസി ഡിപ്പോ ഇല്ലാത്തതിനാൽ ഇടുക്കി ജില്ലാ ഓഫീസ് തൊടുപുഴ കെഎസ്ആർടിസി ഡിപ്പോ കോംപ്ലക്സിൽ ആരംഭിക്കുകയും ചെയ്യും.
English summary;11 district offices of KSRTC will start functioning on 18th
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.