20 April 2024, Saturday

Related news

April 16, 2024
April 11, 2024
April 9, 2024
February 7, 2024
January 23, 2024
January 8, 2024
January 7, 2024
December 24, 2023
December 11, 2023
December 11, 2023

ജമ്മു കശ്മീരില്‍ 11 ലക്ഷം പുതിയ വോട്ടര്‍മാര്‍

Janayugom Webdesk
ശ്രീനഗര്‍
November 26, 2022 10:35 pm

ജമ്മു കശ്മീരിലെ അന്തിമ വോട്ടർ പട്ടികയില്‍ 11 ലക്ഷത്തിലധികം പുതിയ വോട്ടർമാര്‍. സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന എണ്ണമാണിതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. പുതിയ വോട്ടർ പട്ടികയിൽ മൊത്തം 83,59,771 വോട്ടർമാരാണുള്ളത്. 2019 ല്‍ ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് വോട്ടർപട്ടിക പുനഃപരിശോധിക്കുന്നത്. ജമ്മു കശ്മീരിലെ സ്ഥിരതാമസക്കാര്‍ക്ക് മാത്രമായിരുന്നു നേരത്തെ വോട്ടവകാശം ഉണ്ടായിരുന്നത്.

പുറമേ നിന്ന് വന്ന് ജോലി ചെയ്യുന്നവരെ കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ പട്ടിക. കശ്മീരിന്റെ ജനസംഖ്യാശാസ്‌ത്രത്തിൽ മാറ്റം വരുത്താനുള്ള ശ്രമമാണ് വോട്ടർപട്ടിക പരിഷ്‌കരണമെന്ന് പ്രാദേശിക രാഷ്ട്രീയ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. കേന്ദ്രത്തിന്റെ ‘കൊളോണിയൽ കുടിയേറ്റ പദ്ധതി‘യിലേക്കുള്ള ചുവടുവയ്പാണ് ഈ നീക്കമെന്ന് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.