23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 17, 2023
September 11, 2023
September 11, 2023
September 10, 2023
September 9, 2023
September 9, 2023
September 9, 2023
September 9, 2023
September 9, 2023
September 8, 2023

ജി20 ഉച്ചകോടിക്ക് വേണ്ടി 124 കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

Janayugom Webdesk
ന്യൂ‍ഡല്‍ഹി
May 19, 2023 10:43 pm

ന്യൂഡല്‍ഹിയില്‍ ജി20 ഉച്ചകോടിയുടെ ഭാഗമായി 124 കുടുംബങ്ങളെ നിര്‍ബന്ധിതമായി കുടിയൊഴിപ്പിക്കും. 200 കുട്ടികളും 100ലേറെ സ്ത്രീകളും ഉൾപ്പെടെ 500ലധികം പേരെയാണ് കുടിയൊഴിപ്പിക്കുന്നത്. സമീപത്തെ വീടുകളിലും ഓഫിസുകളിലും ശുചീകരണത്തൊഴിലാളികളായവരുടെ ജീവിതമാണ് ത­കര്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നാല് ദിവസത്തിനകം കുടിയൊഴിയണമെന്ന് ഭവന, നഗരകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ലാൻഡ് ആന്റ് ഡെവലപ്‌മെന്റ് ഓഫിസാണ് നോട്ടിസ് അയച്ചത്. താമസക്കാർ കൂടുതലും നിരക്ഷരരും ദളിത് വിഭാഗത്തിൽപ്പെട്ടവരുമാണ്. കുടിയൊഴിപ്പിക്കുന്നതിന് മുമ്പ് പുനരധിവാസ നടപടികള്‍ ആവശ്യപ്പെട്ട് സിപിഡബ്ല്യുഡി ഡയറക്ടറേറ്റ് ജനറൽ, ഹൗസിങ് ആന്റ് അർബൻ അഫയേഴ്സ് മ­ന്ത്രാലയം, ലാൻഡ് ആന്റ് ഡെ­വലപ്മെന്റ് ഓഫിസ് ഡയറക്‌ടർ, ഡൽഹി അർബൻ ഷെ­ൽട്ടർ ഇംപ്രൂവ്‌മെന്റ് ബോർഡ് സിഇഒ, ഡൽഹി കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ചെയർപേഴ്‌സൺ എന്നിവർക്ക് പ്രദേശവാസികള്‍ നിവേദനം നല്‍കി. ദ്രുതഗതിയില്‍ വീടുകൾ ഒഴിപ്പിക്കാനുള്ള നീക്കം അന്യായവും ഭരണഘടനാ വിരുദ്ധവുമാണെന്ന് മസ്ദൂർ ആവാസ് സംഘർഷ് സമിതി (മാസ്) കൺവീനർ നിർമ്മൽ ഗൊരാന അഗ്നി പറഞ്ഞു. 2015ന് മുമ്പ് പ്രദേശത്ത് താമസിക്കുന്നവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാൻ അ­ധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അ­ല്ലാത്തപക്ഷം കു­ടിയൊഴിപ്പിക്കാനാണ് നീക്കം. ഉപജീവനമാർഗം നഷ്‌ടപ്പെടുന്നവരെ സംരക്ഷിക്കാൻ ഇടപെടണമെന്ന് ഡൽഹി ഹൈക്കോടതിയോട് മാസ് അഭ്യർത്ഥിച്ചു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുമ്പായി സ്ഥ­ലം മോടിപിടിപ്പിക്കുന്നതിന്റെ ഭാ­ഗമായാണ് നിർബന്ധിത കുടിയൊഴിപ്പിക്കലും പൊളിച്ചുമാറ്റലുമെന്ന് പ്രദേശവസികള്‍ പറഞ്ഞു.

eng­lish summary;124 fam­i­lies evac­u­ate for G20 summit

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.