18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 17, 2025
June 16, 2025
June 16, 2025
June 16, 2025
June 15, 2025
June 15, 2025
June 15, 2025
June 14, 2025
June 14, 2025
June 13, 2025

കോട്ടയത്ത് 15കാരിയെ പീ ഡിപ്പിച്ച് കൊ ലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം

Janayugom Webdesk
കോട്ടയം
November 1, 2023 2:43 pm

കോട്ടയം അയർകുന്നത്ത് 15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിധി കണ്ടെത്തി. പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, കൊലപാതം എന്നീ കുറ്റങ്ങൾ ചുമഴ്ത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസിൽ 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. അതേസമയം ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിധി പറഞ്ഞത് പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കരാണ്.

2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പൊലീസാണ് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.

Eng­lish Summary:15-year-old girl was raped and killed in Kot­tayam; Accused gets life imprisonment
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.