15 November 2024, Friday
KSFE Galaxy Chits Banner 2

Related news

June 18, 2024
November 3, 2023
September 16, 2023
May 28, 2023
December 12, 2022
September 22, 2022
September 2, 2022
April 23, 2022
January 18, 2022

സൈബര്‍ ആക്രമണങ്ങളില്‍ 151 ശതമാനം വര്‍ധനവ്

Janayugom Webdesk
ന്യൂഡല്‍ഹി/ദാവോസ്
January 18, 2022 9:13 pm

കോവിഡിനെത്തുടര്‍ന്നുണ്ടായ ഡിജിറ്റലെെസേഷന്‍ പ്രക്രിയയിലെ വര്‍ധന സെെബര്‍ ആക്രമണങ്ങള്‍ക്ക് ആക്കംകൂട്ടിയെന്ന് വേള്‍ഡ് എക്കണോമിക് ഫോറം. കഴിഞ്ഞ വര്‍ഷം സെെബര്‍ ആക്രമണങ്ങള്‍ 151 ശതമാനം വര്‍ധിച്ചുവെന്നും ഓരോ സ്ഥാപനങ്ങളും ശരാശരി 270 സെെബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഫോറത്തിന്റെ ‘ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഔട്ട്‌ലുക്ക് 2022’ റിപ്പോര്‍ട്ടില്‍ പറയുന്നു.ഓരോ വിജയകരമായ സൈബർ ആക്രമണത്തിലും കഴിഞ്ഞ വർഷം ഒരു കമ്പനിക്ക് 3.6 മില്യൺ ഡോളർ (ഏകദേശം 27 കോടി രൂപ) നഷ്ടം സംഭവിച്ചിട്ടുണ്ടെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു. 

കോവിഡിന്റെ പശ്ചാത്തലത്തിൽ ആഗോള ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കുതിച്ചുയര്‍ന്നതായും എന്നാല്‍ 80 ശതമാനത്തോളം വര്‍ധനയുണ്ടായ സൈബർ കുറ്റകൃത്യങ്ങള്‍ പൊതു സുരക്ഷയ്ക്ക് ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു സൈബർ ആക്രമണം തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കമ്പനികൾക്ക് ശരാശരി 280 ദിവസം വേണ്ടിവരുന്ന പ്രവണതയാണ് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നത്.സ്ഥാപനങ്ങള്‍ക്ക് സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ ശേഷിയുണ്ടെന്ന കാര്യത്തില്‍ അഞ്ചിലൊന്നിൽ താഴെ പേർക്ക് മാത്രമേ കൃത്യമായ ഉറപ്പ് നല്‍കാന്‍ സാധിച്ചിട്ടുള്ളുവെന്നും സർവേയില്‍ കണ്ടെത്തി.
eng­lish sum­ma­ry; 151% increase in cyber attacks
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.