24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 5, 2024
August 29, 2024
August 17, 2024
July 25, 2024
May 9, 2024
March 15, 2024
March 3, 2024
February 13, 2024
February 7, 2024
October 1, 2023

1653അധ്യാപകരെ താത്ക്കാലികമായി പ്രഥമാധ്യാപകരാക്കി വിദ്യാഭ്യാസ വകുപ്പ്

Janayugom Webdesk
തിരുവനന്തപുരം
December 2, 2021 12:08 pm

സംസ്ഥാനത്തെ 1653 പ്രൈമറി അധ്യാപകര്‍ക്ക് താത്ക്കാലികമായി പ്രധാനാധ്യാപക പ്രമോഷന്‍ നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. നിയമക്കുരുക്കില്‍പ്പെട്ട പ്രമോഷന്‍ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് വിധേയമായി നടപ്പാക്കാനാണ് തീരുമാനം. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 19 മാസത്തോളം അടഞ്ഞുകിടന്ന വിദ്യാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ സ്‌കൂള്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രതിസന്ധി ഉണ്ടാകാതിരിക്കാനാണ് നടപടി.

ഈ പ്രൊമോഷനുകള്‍ നല്‍കുമ്പോള്‍ ആയിരത്തില്‍പരം തസ്തികകള്‍ ഒഴിയും. ഈ തസ്തികളിലേക്ക് പി എസ് സി വഴി പുതിയ നിയമനം നടത്താം. 540 തസ്തികകള്‍ വകുപ്പ് പിഎസ് സിക്ക് റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി പ്രതിസന്ധി പരിഹരിക്കാന്‍ നേരിട്ട് ഇടപെടുകയായിരുന്നു.
ENGLISH SUMMARY;1653 teach­ers were made tem­po­rary head teach­ers by the Depart­ment of Education
YOU MAY ALSO LIKE THIS VIDEO;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.