15 November 2024, Friday
KSFE Galaxy Chits Banner 2

റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 191.55 കോടി

Janayugom Webdesk
തിരുവനന്തപുരം
January 18, 2022 10:44 pm

പൊതുമരാമത്ത് വകുപ്പിന്റെ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി നബാര്‍ഡ് സ്കീമില്‍ നിന്ന് 191.55 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ 12 റോഡുകള്‍ക്കായി 107 കോടി രൂപയും ആറ് പാലങ്ങള്‍ക്ക് 84.5 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളി മടത്തറ റോഡ്, പള്ളിക്കല്‍ മുതല ഇടവേലിക്കല്‍ റോഡ് എന്നിവയ്ക്കായി ഏഴ് കോടി രൂപയും കൊല്ലം ജില്ലയിലെ ഏഴുകോണ്‍ കല്ലട റോഡ്, കോട്ടായിക്കോണം ഇലഞ്ഞിക്കോട് റോഡ്, കാട്ടൂര്‍ ജംങ്ഷന്‍ കോളനി പാലക്കുഴി പാലം റോഡ് എന്നിവയ്ക്കായി എട്ടു കോടി രൂപയും പത്തനംതിട്ട ജില്ലയിലെ അളിയന്‍മുക്ക് കൊച്ചുകോയിക്കല്‍ സീതത്തോട് റോഡ് നവീകരണത്തിന് 15 കോടി രൂപയും അനുവദിച്ചു. 

കോട്ടയം ജില്ലയിലെ കൊരട്ടി ഒരുങ്ങല്‍ കരിമ്പന്‍തോട് റോഡിന് അഞ്ചു കോടി രൂപയും ഇടുക്കി ജില്ലയിലെ മുരിക്കാശ്ശേരി രാജപുരം കീരിത്തോട് റോഡ് നവീകരിക്കുന്നതിന് 15 കോടി രൂപയും മുണ്ടിയെരുമ കോമ്പയാര്‍ ഉടുമ്പന്‍ചോല റോഡിന് ആറ് കോടി രൂപയും അനുവദിച്ചു. എറണാകുളം ജില്ലയിലെ കല്ലൂച്ചിറ — മണ്ണൂച്ചിറ, പുല്ലംകുളം-കിഴക്കേപുറം- കണ്ടകര്‍ണംവേളി — വാണിയക്കാട് — കാര്‍ത്തിക വിലാസം — സര്‍വീസ് സ്റ്റേഷന്‍ — ആയുര്‍വേദ ഹോസ്പിറ്റല്‍ കളിക്കുളങ്ങര റോഡ് നവീകരണത്തിന് 10 കോടി രൂപയും എഴിഞ്ഞംകുളം തിരുവിനംകുന്ന് റോഡ്, സ്റ്റാര്‍ട്ട്ലൈന്‍ ഈസ്റ്റ് റോഡ്, ബേക്കറി ഈസ്റ്റ് റോഡ്, എടനക്കാട് തെക്കേമേത്ര റോഡ് എന്നിവയ്ക്ക് അഞ്ചു കോടി രൂപയും പാലക്കാട് ജില്ലയിലെ ആനമറി കുറ്റിപ്പാടം റോഡ് നവീകരണത്തിന് 12 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 

തൃശൂര്‍ ജില്ലയിലെ പുച്ചെട്ടി — ഇരവിമംഗലം റോഡ്, മരതക്കര — പുഴമ്പല്ലം റോഡ് എന്നിവ ആധുനിക നിലവാരത്തില്‍ നവീകരിക്കുന്നതിന് ഒമ്പത് കോടി രൂപയും കണ്ണൂര്‍ ജില്ലയിലെ പുലികുറുമ്പ പുറഞ്ഞാൻ റോഡിന് അഞ്ച് കോടി രൂപയും ആലപ്പുഴ ജില്ലയിലെ മാവേലിക്കര റയില്‍വെ സ്റ്റേഷന്‍ ജംങ്ഷന്‍, പുന്നെഴ, വാതിക്കുളം, കോയിക്കല്‍ മാര്‍ക്കറ്റ് റോഡ്, കല്ലുമല ജംങ്ഷന്‍ റോഡ് എന്നിവയ്ക്ക് 10 കോടി രൂപയും കാസര്‍കോട് ജില്ലയിലെ അരമനപ്പടി പാലം നിര്‍മ്മാണത്തിന് 16.3 കോടി രൂപയും കടിഞ്ഞിമൂല മാട്ടുമ്മല്‍ പാലത്തിന് 13.9 കോടി രൂപയും അനുവദിച്ചു. മലപ്പുറം ജില്ലയിലെ കുണ്ടുകടവ് പാലം നിര്‍മ്മാണത്തിന് 29.3 കോടി രൂപയും കോഴിക്കോട് ജില്ലയിലെ വഴിക്കടവ് പാലം നിര്‍മ്മാണത്തിന് 5.5 കോടി രൂപയും കോട്ടയം ജില്ലയിലെ പാലക്കാലുങ്കൽ പാലത്തിന് 9.5 കോടി രൂപയും വയനാട് ജില്ലയിലെ പനമരം ചെറുപുഴ റോഡിന് 10 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. 

ENGLISH SUMMARY:191.55 crore for roads and bridges
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.