27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 24, 2024
July 23, 2024
July 22, 2024
July 22, 2024
July 21, 2024
July 21, 2024
July 21, 2024
July 20, 2024
July 20, 2024
July 20, 2024

ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 194 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്ത്

Janayugom Webdesk
തിരുവനന്തപുരം
April 8, 2024 7:38 pm

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചതോടെ സ്ഥാനാർത്ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിൽ 194 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെയായിരുന്നു പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി. 10 സ്ഥാനാര്‍ത്ഥികൾ പത്രിക പിൻവലിച്ചു.
കോട്ടയം മണ്ഡലത്തിലാണ് ഏറ്റവുമധികം സ്ഥാനാർത്ഥികളുള്ളത്(14). ഏറ്റവും കുറച്ച് ആലത്തൂരും(5). കോഴിക്കോട് 13 ഉം കൊല്ലത്തും കണ്ണൂരും 12 വീതവും സ്ഥാനാര്‍ത്ഥികളുണ്ട്.

ആകെയുള്ള 194 സ്ഥാനാർത്ഥികളിൽ 25 പേർ സ്ത്രീകളാണ്. ഏറ്റവുമധികം വനിതാ സ്ഥാനാർത്ഥികളുള്ളത് വടകര മണ്ഡലത്തിലാണ്, നാല് പേർ. തിരുവനന്തപുരം, മാവേലിക്കര, ഇടുക്കി, ചാലക്കുടി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, വടകര എന്നിവിടങ്ങളിലാണ് പത്രിക പിൻവലിച്ചത്. അന്തിമ പട്ടിക തയ്യാറായതോടെ സ്ഥാനാർത്ഥികൾക്ക് തെരഞ്ഞെടുപ്പ് കമ്മിഷൻ ചിഹ്നങ്ങൾ അനുവദിച്ചു തുടങ്ങി.
ലോക്‌സഭാ മണ്ഡലം തിരിച്ച് നിലവിലുള്ള സ്ഥാനാർത്ഥികളുടെ എണ്ണം: തിരുവനന്തപുരം 12(പിൻവലിച്ചത് ഒന്ന്), ആറ്റിങ്ങൽ ഏഴ്(0), കൊല്ലം 12(0), പത്തനംതിട്ട എട്ട്(0), മാവേലിക്കര ഒമ്പത്(1), ആലപ്പുഴ 11(0), കോട്ടയം 14(0), ഇടുക്കി ഏഴ്(1), എറണാകുളം 10(0), ചാലക്കുടി 11(1), തൃശൂർ ഒമ്പത്(1), ആലത്തൂർ 5(0), പാലക്കാട് 10(1), പൊന്നാനി എട്ട്(0), മലപ്പുറം എട്ട്(2), വയനാട് ഒമ്പത്(1), കോഴിക്കോട് 13(0), വടകര 10(1), കണ്ണൂർ 12(0), കാസർകോട് ഒമ്പത്(0).

Eng­lish Sum­ma­ry: 194 can­di­dates are con­test­ing in the state

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.