March 22, 2023 Wednesday

Related news

March 22, 2023
March 19, 2023
March 18, 2023
March 17, 2023
March 17, 2023
March 17, 2023
March 4, 2023
March 1, 2023
February 10, 2023
February 8, 2023

ഇന്ത്യയില്‍ 243 പുതിയ കോവിഡ് കേസുകള്‍; 24 മണിക്കൂറില്‍ ഒരു മര ണം

Janayugom Webdesk
ന്യൂഡല്‍ഹി
December 30, 2022 1:14 pm

രാജ്യത്ത് പുതുതായി 243 പുതിയ കോവിഡ് രേഖപ്പെടുത്തി. അതേസമയം സജീവ കേസുകൾ 3,609 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വെളിപ്പെടുത്തി. ഇതോടെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 4,46,78, 158 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. മഹാരാഷ്ട്രയിലാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,30,699 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.11 ശതമാനമായും പ്രതിവാര പോസിറ്റിവിറ്റി 0.16 ശതമാനമായും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. 98.80 ശതമാനമാണ് രോഗമുക്തി നിരക്ക്. 

24 മണിക്കൂറിനിടെ 57 കേസുകളുടെ വർധനവാണ് സജീവമായ കോവിഡ് കേസുകളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രോഗം ഭേദമായവരുടെ എണ്ണം 4,41,43,850 ആയി ഉയർന്നപ്പോൾ കേസിലെ മരണനിരക്ക് 1.19 ശതമാനമാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: 243 new covid cas­es in India; One death per 24 hours

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.