27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

July 20, 2024
July 17, 2024
July 16, 2024
July 11, 2024
July 9, 2024
July 6, 2024
July 3, 2024
July 2, 2024
June 24, 2024
June 23, 2024

ആലപ്പുഴയില്‍ ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 25 വയസുകാരിക്ക് ക്രൂരമര്‍ദനം: മന്ത്രവാദിയും ഭര്‍ത്താവും ബന്ധുക്കളും അറസ്റ്റില്‍

Janayugom Webdesk
ആലപ്പുഴ
December 14, 2022 1:29 pm

ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ 25 വയസുകാരിക്ക് ക്രൂരമര്‍ദനം. കായംകുളം കറ്റാനത്ത് ഐടി ജീവനക്കാരിയായ യുവതിയെയാണ് ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് മര്‍ദിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് അനീഷ്, ബന്ധുക്കളായ ഷിബു, ഷാഹിന, ദുര്‍മന്ത്രവാദിയായ കുളത്തൂപ്പുഴ സ്വദേശി സുലൈമാന്‍, ഇയാളുടെ സഹായികളായ അന്‍വര്‍ ഹുസൈന്‍, ഇമാമുദ്ദീന്‍ എന്നിവരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.

ഭരണിക്കാവ് സ്വദേശിയായ അനീഷുമായി യുവതിയുടെ രണ്ടാംവിവാഹമായിരുന്നു. കഴിഞ്ഞമൂന്നുമാസമായി ഭര്‍ത്താവും ഇയാളുടെ ബന്ധുക്കളും ദുര്‍മന്ത്രവാദത്തിനിരയാക്കി ഉപദ്രവിക്കുകയാണെന്നായിരുന്നു യുവതിയുടെ പരാതി.

ഭര്‍ത്താവ് കടുത്ത അന്ധവിശ്വാസത്തിന് അടിമയാണെന്നാണ് യുവതിയുടെ ആരോപണം. വിവാഹത്തിന് ശേഷം ദിവസവും ഭാര്യയുടെ അടുത്തെത്തി ചെവിയില്‍ ചില മന്ത്രങ്ങള്‍ ചൊല്ലുന്നത് ഇയാളുടെ പതിവായിരുന്നു. ഇതിനെ എതിര്‍ത്തതോടെ ഭാര്യയുടെ ശരീരത്തില്‍ ജിന്ന് ബാധിച്ചെന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. തുടര്‍ന്നാണ് മന്ത്രവാദിയുടെ അടുത്തെത്തിച്ചത്. കൊടിയ പീഡനമാണ് യുവതി മൂന്നുമാസത്തോളം നേരിട്ടത്.

Eng­lish Sum­ma­ry: 25-year-old woman was bru­tal­ly beat­en up for witch­craft in Alappuzha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.